വൈവിധ്യങ്ങളാൽ സമ്പൂഷ്‌ടമായ ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് വിവിധങ്ങളായ ജലസ്രോതസ്സുകളുടെ സാന്നിദ്ധ്യമാണ്. ഭൂമിയിൽ ജീവന്റെ കണികകളുടെ ഉത്ഭവത്തിനും നിലനിൽപ്പിനും സുപ്രധാന പങ്ക് വഹിക്കുന്നത്
VIEW DETAILSജലസ്രോതസുകൾ തൽസ്ഥാനീയമായി രേഖപ്പെടുത്തുകയും ജലവിഭവ പരിപാലനത്തിനും ജലവിഭവ സംരക്ഷണത്തിനുമായി ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്ത് തയ്യാറാക്കുകയാണ് സജലം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം.
VIEW DETAILSമണ്ണ്, ജലം, ജൈവ സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കി വരുന്ന കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ്, 2024-25 സാമ്പത്തിക വർഷം തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കണ്ണൂർ ജില്ലയിലെ പാനൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ജലവിഭവ പരിപാലന രേഖ തയ്യാറാക്കുകയാണ്. ഭൂഗർഭ ജലത്തിന്റെ ഉപഭോഗ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സംസ്ഥാന ഭൂജല വകുപ്പിന്റെ ക്ലാസ്സിഫിക്കേഷനിൽ സെമി ക്രിട്ടിക്കൽ കാറ്റഗറിയിലാണ് മൂന്നു ബ്ലോക്കുകളും ഉൾപ്പെട്ടിരിക്കുന്നത്. വാട്ടർ റിസോഴ്സ് കൺസർവേഷൻ ആൻഡ് മാനേജ്‌മന്റ് പ്ലാൻ സെമി ക്രിട്ടിക്കൽ ബ്ലോക്‌സ് എന്ന പദ്ധതിക്കു കീഴിലാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്. ജലസ്രോതസ്സുകളുടെ വിവരശേഖരം തയ്യാറാക്കുകയും അവയെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പരിപാലനമുറകൾ തയ്യാറാക്കുകയാണ് സജലം പദ്ധതിയുടെ ലക്ഷ്യം.