സജലം പദ്ധതി ഉദ്‌ഘാടനം

കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ് സെമിക്രിട്ടിക്കൽ ബ്ലോക്കുകൾക്കായി നടപ്പിലാക്കുന്ന ‘സജലം’ ജലവിഭവ പരിപാലന പദ്ധതിയുടെ ഉദ്‌ഘാടനം 2024 ആഗസ്റ്റ് 22 ന് കഠിനംകുളം ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു. ബഹു. ചിറയിൻകീഴ്  എം.എൽ.എ ശ്രീ. വി ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണും…

Read more →

ജലമിത്രങ്ങൾക്കുള്ള പരിശീലനം

പഞ്ചായത്തുകൾ തിരഞ്ഞെടുത്തു നൽകിയ ജലമിത്രങ്ങൾക്കുള്ള പ്രാരംഭഘട്ട പരിശീലനം 2024 ആഗസ്റ്റ് 6 ന് 11 മണിക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തി. ഓരോ പഞ്ചായത്തിൽ നിന്നും സയൻസ് ബിരുദധാരികളായ ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ വൈദഗ്ധ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള  രണ്ട് ലോക്കൽ റിസോഴ്സ് പേഴ്സൺമാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തി. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാവശ്യമായ വിവര ശേഖരണം,…

Read more →

സജലം ആലോചനായോഗം

പദ്ധതിക്ക് ‘സജലം’ എന്ന് നാമകരണം ചെയ്യുകയുണ്ടായി. ‘സജലം’  ജലവിഭവ പരിപാലന പദ്ധതി (വാട്ടർ റിസോഴ്സ് മാനേജ്‌മെന്റ് ആൻഡ് കൺസർവേഷൻ പ്ലാൻ ഫോർ സെമി ക്രിട്ടിക്കൽ ബ്ലോക്സ്) തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ബ്ലോക്കിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് 08/07/2024 ന് സംഘടിപ്പിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹരിപ്രസാദ് അവർകളുടെ അധ്യക്ഷതയിൽ നടന്ന…

Read more →