ഉദ്ദേശലക്ഷ്യങ്ങൾ

ജലസ്രോതസുകൾ തൽസ്ഥാനീയമായി രേഖപ്പെടുത്തുകയും ജലവിഭവ പരിപാലനത്തിനും ജലവിഭവ സംരക്ഷണത്തിനുമായി ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്ത് തയ്യാറാക്കുകയാണ് സജലം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം.

നിലവിലുള്ള ജലസ്രോതസ്സുകളുടെ (തോടുകൾ, പുഴകൾ, കുളങ്ങൾ, പൊതു കിണറുകൾ) അവസ്ഥയും പ്രശ്നങ്ങളും കണ്ടെത്തുക.
ജലസ്രോതസ്സുകളുടെ വിപുലമായ മാപ്പിംഗ് നടത്തുക.
നിലവിലെ അവസ്ഥ നൂതന സാങ്കേതിക വിദ്യകളും ഫീൽഡ് സർവെയും ഉപയോഗിച്ച് അവലോകനം ചെയ്യുക.
വകുപ്പിൽ ലഭ്യമായ സ്‌പേഷ്യൽ ഡാറ്റ ഉപയോഗിച്ച് പദ്ധതി പ്രദേശത്തിന്റെ ബേസ് മാപ്പ് തയ്യാറാക്കി ഫീൽഡ് സർവെ നടത്തി ജനപ്രതിനിധികൾ, വികസന വകുപ്പുകൾ എന്നിവരുമായി ചർച്ച നടത്തി അപ്ഡേറ്റ് ചെയ്യുക.  
മഴയിലൂടെ ലഭിക്കുന്ന ജലം സംരക്ഷിക്കൽ, ശോചനീയമായ ജല സ്രോതസ്സുകളുടെ പുനരുജ്ജീവനം, പുതിയ  ജല സംഭരണികൾ  നിർമ്മിക്കുന്നതിന്റെ സാധ്യത എന്നിവ പരിശോധിക്കുക.
വിവിധ തീമാറ്റിക് ഭൂപടങ്ങൾ തയ്യാറാക്കുക. സോയിൽ ആൻഡ് ലാൻഡ് യൂസ് സർവെ ഓഫ് ഇന്ത്യ (SLUSI) തയ്യാറാക്കിയ സോയിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രദേശത്തെ മണ്ണിന്റെ ലഭ്യമായ വിവരണങ്ങൾ വിലയിരുത്തുക.
വിവിധ തീമാറ്റിക്ക് ലേയറുകൾ വിശകലനം ചെയ്ത് ഓരോ സ്ഥലത്തിനും ഉതകുന്ന രീതിയിൽ (ലൊക്കേഷൻ സ്പെസിഫിക്) സംരക്ഷണ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
വിവിധ മണ്ണ് ജല സംരക്ഷണ രീതികൾ നിർദ്ദേശിക്കുക.
സ്‌പേഷ്യൽ ഡാറ്റ ഉപയോഗിച്ച്  നീർച്ചാലുകളിൽ നിർദ്ദേശിക്കുന്ന ഇടപെടലുകൾ, ഭൂഗർഭ ജല വിതാനം ഉയർത്തുവാനായുള്ള ഇടപെടലുകൾ, മറ്റ്‌ മണ്ണ്-ജല സംരക്ഷണ പ്രവർത്തങ്ങൾ നിദ്ദേശിക്കുക, മുന്നോട്ട് വെക്കുക.
ഗുണഭോക്താക്കളുമായുള്ള ചർച്ചകൾ, സെമിനാറുകൾ, മറ്റു ബഹുജന അവബോധ ബോധവൽകരണ പരിപാടികൾ (മാസ്സ് അവെർനെസ്സ് പ്രോഗ്രാമുകൾ) സംഘടിപ്പിക്കുക.
പ്രൊജക്റ്റ് രുപീകരണത്തിലും സമഗ്ര പദ്ധതി രേഖ (Detailed Project Report (DPR)) നിർമ്മാണ വേളയിലും  പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനായി കലാ ജാഥകൾ, നീർത്തട സംരക്ഷണ യാത്ര, സ്കൂളുകളിൽ ജല ക്ലബ്ബുകൾ മുതലായ പരിപാടികൾ നടത്തുക.