തിരുവനന്തപുരം നഗരസഭയുടെ അതിർത്തി പങ്കിട്ടുകൊണ്ടാണ് പോത്തൻകോട് ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. പോത്തൻകോട്, മംഗലപുരം, അണ്ടൂർക്കോണം, കഠിനംകുളം, അഴൂർ എന്നീ പഞ്ചായത്തുകളാണ് പോത്തൻകോട് ബ്ലോക്കിൽ വരുന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ പതിമൂന്ന് ഡിവിഷനുകളാണ് ഉള്ളത്. നഗരവുമായി അടുത്ത് കിടക്കുന്നുവെങ്കിലും ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്.
അടിസ്ഥാന വിവരങ്ങൾ – പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്കിന്റെ പേര് | പോത്തൻകോട് |
ജില്ല | തിരുവനന്തപുരം |
ഗ്രാമ പഞ്ചായത്ത് വാർഡുകൾ | 97 |
അസംബ്ലി നിയോജക മണ്ഡലങ്ങൾ | ചിറയിൻകീഴ്, നെടുമങ്ങാട് |
വിസ്തൃതി | 86.89 ച. കി. മീ. |
അക്ഷാംശം | 8ᵒ°32’49.486″N – 8ᵒ°40’28.727″N |
രേഖാംശം | 76ᵒ°47’30.571″E – 76ᵒ°54’55.365″E |
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ | 13 |
ജനസംഖ്യ | 212984 |
പുരുഷന്മാര്‍ | 80888 |
സ്ത്രീകൾ | 132096 |
പട്ടികജാതി ജനസംഖ്യ | 24299 |
ഗ്രാമ പഞ്ചായത്തുകൾ | പോത്തൻകോട്, മംഗലപുരം, അണ്ടൂർക്കോണം, കഠിനംകുളം, അഴൂർ |
(അവലംബം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അന്തിമ പദ്ധതി രേഖ 2024-25)
പോത്തൻകോട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ