പോത്തൻകോട് ഗ്രാമ പഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ


തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പോത്തൻകോട്. കീഴ്‍തോന്നയ്ക്കൽ, മേൽതോന്നയ്ക്കൽ, അണ്ടൂർക്കോണം, അയിരൂർപാറ എന്നി വില്ലേജുകളിൽ  ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീർണം   20.85 ചതുരശ്ര കിലോമീറ്ററാണ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് പോത്തൻകോട് പഞ്ചായത്ത് പ്രവർത്തിക്കുന്നത്. 

അടിസ്ഥാന വിവരങ്ങൾ - പോത്തൻകോട് ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിന്റെ  പേര്പോത്തൻകോട്
ജില്ലതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ഉള്‍പ്പെടുന്ന വില്ലേജ്കീഴ്‍തോന്നയ്ക്കൽ, മേൽതോന്നയ്ക്കൽ, അണ്ടൂർക്കോണം, അയിരൂർപാറ
ബ്ലോക്ക്     പോത്തൻകോട്
വിസ്തൃതി20.85  ച. കി മീ
അക്ഷാംശം8035'41.692" N -  8040'24.976" N
രേഖാംശം76051'24.86" E - 76054'55.27" E
വാര്‍ഡുകള്‍18
ജനസംഖ്യ (2011 സെന്‍സസ്)29370
പുരുഷന്മാര്‍13963
സ്ത്രീ15407
അതിരുകള്‍
വടക്ക്മംഗലപുരം, മുദാക്കൽ ഗ്രാമപഞ്ചായത്തുകൾ
കിഴക്ക്മാണിക്കൽ, മുദാക്കൽ, വെമ്പായം ഗ്രാമപഞ്ചായത്തുകൾ
തെക്ക്       തിരുവനന്തപുരം നഗരസഭ
പടിഞ്ഞാറ്മംഗലപുരം,  അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തുകൾ


വാര്‍ഡുകൾ

വാര്‍ഡ് നം         വാര്‍ഡിന്റെ പേര്
1മണലകം
2നേതാജിപുരം
3തച്ചപ്പള്ളി
4വാവറമ്പലം
5പുലിവീട്  
6പോത്തൻകോട് ടൗൺ
7പ്ലാമൂട്
8അയിരൂപ്പാറ
9മേലേവിള
10കാട്ടായിക്കോണം
11ഇടത്തറ
12കരൂർ
13പണിമൂല
14മണ്ണറ
15മഞ്ഞമല
16കല്ലൂർ
17കല്ലുവെട്ടി
18വേങ്ങോട്
ചരിത്രം


തിരുവനന്തപുരം താലൂക്കിന്റെ വടക്കേയറ്റത്തായി വെളളാണിക്കൽ കുന്നിന്റെയും, മലമുകളിന്റേയും, ആയിരവല്ലി കുന്നിന്റേയും താഴ്‌വാരത്തിൽ ഗ്രാമഭംഗിയോടെ പ്രകൃതിരമണീയമായ പോത്തൻകോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പോത്തൻകോട് പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. 1953-ൽ ൽ ആറ് വാർഡുകളാണ് ഉണ്ടായിരുന്നത്.  പഞ്ചായത്തിന്റെ പേര് പോത്തൻകോട് എന്നാണെങ്കിലും 1979 ലെ തെരഞ്ഞെടുപ്പിലാണ് പോത്തൻകോട് എന്ന വാർഡ് നിലവിൽ വന്നത്. പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉല്പ്പത്തിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ സംഘകാലത്തിന്റെ പഴമകളിലേക്ക് പോകേണ്ടിവരും. ബുദ്ധൻകോട് പുത്തൻകോടും പുത്തൻകോട് പിന്നീട് പോത്തൻകോടുമായി രൂപാന്തരം പ്രാപിച്ചതായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇതൊരു കേട്ടറിവിലൂടെയുള്ള വിശ്വാസം മാത്രമായി പരിഗണിച്ചാലും പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്‌താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്തവട്ടം എന്ന സ്ഥലനാമവും മടവൂർപ്പാറയിലെ ഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യവും, പഴക്കവുമെല്ലാം പരിശോധിക്കുമ്പോൾ ഇവിടങ്ങളിൽ ബുദ്ധമത സങ്കേതങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിൽ ചെന്നെത്തുന്നു. തിരുവനന്തപുരം താലൂക്കും പിറയിൻകീഴ് താലൂക്കും നെടുമങ്ങാട് താലൂക്കും ഒന്നിച്ചുചേരുന്ന ഈ സംഗമഭൂമി ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനും ടൂറിസ്‌റ്റുകളെ ആകർഷിക്കാനും കഴിയും.  അനവധി കുന്നുകളുടെയും പൗരാണിക ഗുഹാക്ഷേത്രങ്ങളെ അനുസ്മരിക്കുന്ന പുലി  ചാണി ഗുഹയും , അപൂർവ സുന്ദരമായ പാറമുകൾ ക്ഷേത്രവും  ഇവിടെ   ഒത്തുചേരുന്നു.       

ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയും, വിശ്വകവി കുമാരനാശാൻ ദീർഘകാലം കാര്യപരിപാടി നടത്തിയിരുന്ന തോന്നയ്ക്കലും ഈ പഞ്ചാത്തിന്റെ തെക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. സ്വാഭാവികമായി ഇവരുടെ ദർശനവും സാഹിത്യവും ഈ ഗ്രാമ പഞ്ചായത്തിലെയും ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകളായി തീർന്നിട്ടുണ്ട്.  കാർഷിക സാംസ്ക്‌കാരത്തിന്റെ പശ്ചാത്തലത്തിൽ വളർന്നുവന്ന ജനതയുടെ മനസ്സിലെ ഗ്രാമനന്മകളെ പുർണ്ണമായി തുടച്ചുനീക്കാൻ ആധുനിക നാഗരികതക്ക് കഴിഞ്ഞിട്ടില്ല.  അറിവിന്റെ ആദ്യാക്ഷരങ്ങൾ നേടി, ലോകത്തെമ്പാടും വന്ന മാറ്റത്തിന്റെ ഗതിവേഗങ്ങളേറ്റുവാങ്ങി നവജീവിതം പടുത്തുയർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

വനഭൂമി കഴിച്ചുള്ള കൃഷിയിടങ്ങൾ ഏതാനും വ്യക്തികളുടെ കൈവശമായിരുന്നു. അവതന്നെ ദേവസ്വമെന്നും, രാജഭോഗമെന്നും, കാണിപ്പാട്ടമെന്നുമുള്ള പേരുകളിലാണ് വ്യവഹരിച്ചിരുന്നത്. ഇത് ജന്മിനാടുവാഴിത്തത്തിന്റെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നു. എങ്കിൽ തന്നെയും വർഗ വൈരുദ്ധ്യത്തിന്റെ  സംഘർഷഭൂമിയായിരുന്നു ഇവിടം എന്ന് പറയുവാൻ തക്കവണ്ണമുള്ള സംഭവങ്ങളൊന്നും തന്നെ ചരിത്രം പറയുന്നില്ല.

പോത്തൻകോടിന്റെ ആധുനിക ചരിത്രത്തെ പുഷ്‌കലമാക്കുന്ന ഒട്ടേറെ കലാ-സാഹിത്യ-സാംസ്‌കാരിക സംഘടനകളും, ഈ രംഗത്ത് ഒട്ടറെ സംഭാവനകൾ ചെയ്തിട്ടുള്ളവരും, ഇപ്പോഴും കർമ്മനിരതരായിരിക്കുന്നവരും ധാരാളമുണ്ട്. അതിൽ കേരളകലാമണ്ഡലം, കേരള സംഗീതനാടക അക്കാദമി എന്നിവയിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടയാളും, നിരവധി കൃതികളുടെ കർത്താവുമായ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള. 1936-ൽ പ്രസിദ്ധീകരിച്ച കഥകളി പ്രദീപിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ കരൂർ കെ. മാധവക്കുരുക്കൾ, കവിയും പത്രപ്രവർത്തകനുമായ ശ്രീ കരൂർ ശശി. അദ്ദേഹത്തിന്റെ സഹധർമ്മിണിയും നോവലിസ്റ്റുമായ ദിവംഗതയായ ശ്രീമതി പി.ആർ ശ്യാമള, ഓട്ടൻതുള്ളൽ രംഗത്ത് പ്രാഗത്ഭ്യം പ്രകടമാക്കി പ്രശസ്തരായിത്തീർന്ന ഭാർഗ്ഗവൻനായർ, വേലുക്കുട്ടിപ്പിള്ള എന്നിവർ സാംസ്‌കാരിക കേരളത്തിന് ഈ ഗ്രാമം സംഭാവന നൽകിയ അമൂല്യ രത്നങ്ങളാണ്.

       (അവലംബം: സമഗ്ര വികസന രേഖ - പോത്തൻകോട് ഗ്രാമപഞ്ചായത്ത്, 1996)

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ


ഭൂമിശാസ്ത്രപരമായ സ്ഥാനം

പോത്തൻകോട് ഗ്രാമ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ വടക്കേ അക്ഷാംശം 8035'41.692" -  8040'24.976" നും കിഴക്കേ രേഖാംശം 76051'24.86" - 76054'55.27" നും ഇടയിൽ സ്ഥിതി ചെയുന്നു.

ഭൂപ്രകൃതി

ഒരു പ്രദേശത്തിന്റെ വികസനം പ്രധാനമായും അവിടുത്തെ ഭൂപ്രകൃതിയേയും, ജനശ ക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്. ഭൂപകൃതി എന്നു പറയുമ്പോൾ, ഭൂമിയുടെ കിടപ്പ് മണ്ണിന്റെ ഘടന അഥവാ സ്വഭാവം, ജലലഭ്യത, കാലാവസ്ഥ എന്നിവയെയാണ് അർത്ഥമാക്കുന്നത്. കേരളത്തെ സംബന്ധിച്ചടത്തോളം ഭൂപകൃതി വളരെ വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞതാണ്. പൊതുവെ മലനാട്, ഇടനാട്, തീര പ്രദേശം എന്ന് വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും തീര പ്രദേശത്തോട് ചേർന്ന് കുന്നുകളും മലമ്പ്രദേശങ്ങളിൽ തന്നെ സമതലങ്ങളും സർവ്വസാധാരണമാണ്. പഞ്ചായത്ത്  ഇടനാട് വിഭാഗത്തിൽപ്പെടുന്നു.

മണ്ണിനങ്ങള്‍

ജലം സംഭരിച്ചു നിര്‍ത്തുവാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മണ്ണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളില്‍ ഒന്നായ മണ്ണിനെക്കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള അറിവ് സുസ്ഥിരവും സമഗ്രവുമായ ദീര്‍ഘകാല വികസന പദ്ധതികളുടെ ആവിഷ്കാരഘട്ടത്തില്‍ നിര്‍ണ്ണായകവും അത്യന്താപേക്ഷിതവുമാണ്. ധാതുക്കള്‍, ജൈവാംശം, ഈര്‍പ്പം, വായു എന്നിവ മണ്ണിലടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങളാണ്.

മണ്ണ് ശ്രേണി (Soil series)

ഒരേ  കാലാവസ്ഥയിലും, ആവാസവ്യവസ്ഥയിലും കാണപ്പെടുന്നതും സമാന സ്വഭാവമുള്ള ശിലകളിൽ നിന്നും രൂപപ്പെട്ടതും  സമാന സവിശേഷതകൾ ഉള്ള മണ്ണുകളെ ചേർത്താണ് ഒരു മണ്ണ് ശ്രേണി രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മണ്ണ് ശ്രേണിക്ക്    സാധാരണയായി ആദ്യമായി തിരിച്ചറിഞ്ഞ പ്രദേശത്തിന്റെയോ  സമീപത്തുള്ള ഒരു പട്ടണത്തിന്റെയോ പേര് നൽകുന്നു. സമാനമായ പരിസ്ഥിതിയിൽ കാണപെടുന്നതിനാൽ ഇവയുടെ പരിപാലന രീതികളും സമാനമായിരിക്കും.

വിശദമായ മണ്ണ് പര്യവേക്ഷണത്തിന്റെയും, രാസപരിശോധനകളുടെയും, ലഭ്യമായ മണ്ണിന രേഖകളുടെയും അടിസ്ഥാനത്തില്‍ പോത്തൻകോട് ഗ്രാമപഞ്ചായത്ത്  പരിധിയിൽ ആനാട്, കല്ലിയൂർ, കല്ലൂപ്പാറ, കണ്ടല, പത്തര, സ്വാമിക്കുന്ന്, തണക്കാട് എന്നീ 7 വ്യത്യസ്ത ശ്രേണി വിഭാഗത്തില്‍പ്പെടുന്ന മണ്ണ് തരങ്ങളാണ് വേര്‍തിരിച്ചിരിക്കുന്നത്. ആനാട് ശ്രേണി വിഭാഗമാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1212.95 ഹെക്ടര്‍ (58.18%) വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ്. 218.35 ഹെക്ടര്‍ (10.47%) സ്വാമിക്കുന്ന് ശ്രേണി വിഭാഗത്തിലും 172.61  ഹെക്ടര്‍ (8.28%)  കല്ലിയൂർ ശ്രേണി വിഭാഗത്തിലും 160.30 ഹെക്ടര്‍ (7.69%) പ്രദേശം തണക്കാട് ശ്രേണി വിഭാഗത്തിലും 172.66 ഹെക്ടര്‍ (8.28%) ജനവാസപ്രദേശമായും 88.99 ഹെക്ടര്‍ (4.27%) പത്തര  ശ്രേണി വിഭാഗത്തിലും 1.55 ഹെക്ടര്‍ (0.07%)  കണ്ടല  ശ്രേണി വിഭാഗത്തിലും കാണപ്പെടുന്നു. കൂടാതെ 3.15ഹെക്ടര്‍(0.15%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.


മണ്ണിന്റെ ശ്രേണി- വിശദാംശങ്ങൾ

ക്രമ നം.ശ്രേണി വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1.ആനാട്1212.9558.18
2.ജനവാസപ്രദേശം172.668.28
3.കല്ലിയൂർ172.618.28
4.കല്ലൂപ്പാറ54.432.61
5.കണ്ടല1.550.07
6.പത്തര88.994.27
7.സ്വാമിക്കുന്ന്218.3510.47
8.തണക്കാട്160.307.69
9.ജലാശയം3.150.15
ആകെ2085.00100

മണ്ണിന്റെ ആഴം

പോത്തൻകോട്  ഗ്രാമപഞ്ചായത്തിൽ സാമാന്യം ആഴമുള്ള മണ്ണ് (d3), ആഴമുള്ള മണ്ണ് (d4), വളരെ ആഴമുള്ള മണ്ണ് (d5) എന്നീ വിഭാഗങ്ങളാണ് കണ്ടുവരുന്നത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വളരെ ആഴമുള്ള മണ്ണ് (d5)  വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1591.60 ഹെക്ടര്‍ (76.34%) വിസ്തൃതിയില്‍ കാണപ്പെടുന്നു. കൂടാതെ 80.96 ഹെക്ടര്‍ (3.88%) വിസ്തൃതിയില്‍ സാമാന്യം ആഴമുള്ള മണ്ണ് (d3) വിഭാഗവും 54.43 ഹെക്ടര്‍ (2.61%) വിസ്തൃതിയില്‍ ആഴമുള്ള മണ്ണ് (d4) വിഭാഗവും കാണപ്പെടുന്നു. 3.15 ഹെക്ടര്‍ (0.15%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

പോത്തൻകോട്  ഗ്രാമപഞ്ചായത്തിൽ കാണപ്പെടുന്ന മണ്ണിന്റെ ആഴം സംബന്ധിച്ചുള്ള വിവരങ്ങള്‍ പട്ടിക 3.3.3.2.1 ൽ ചേര്‍ക്കുന്നു.

മണ്ണിന്റെ ആഴം വിശദാംശങ്ങൾ

ക്രമ നം.വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
 1സാമാന്യം ആഴമുള്ള മണ്ണ് (d3)80.963.88
 2ആഴമുള്ള മണ്ണ് (d4)54.432.61
 3വളരെ ആഴമുള്ള മണ്ണ് (d5)1591.6076.34
 4ജനവാസപ്രദേശം354.8517.02 
 5ജലാശയം3.15 0.15
ആകെ2085.00100.00
ഭൂവിജ്ഞാനീയം


ഭൂമി നിര്‍മ്മിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനമാണ് ഭൂവിജ്ഞാനീയം. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതികസ്വഭാവം, ചലനം, ചരിത്രം എന്നിവയെക്കുറിച്ചും അവയുടെ രൂപവത്ക്കരണം, ചലനം, രൂപാന്തരം എന്നിവയ്ക്കിടയായ പ്രക്രിയകളെ കുറിച്ചുള്ള പഠനം ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ പ്രധാനമായും ആറ് ശിലാവിഭാഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലഭ്യമായ രേഖകള്‍ അനുസരിച്ച് പഞ്ചായത്തിൽ ചാര്‍ണൊക്കൈറ്റ്, കോണ്ടലൈറ്റ്  ഗ്രൂപ്പ് ഓഫ് റോക്ക്സ്, ലാറ്ററൈറ്റ്, മിഗ്‌മടൈറ്റ്  കോംപ്ലക്സ്, അവസാദ ശിലാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാൻഡ് ആൻഡ് സീൽറ്റ്, സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ് ഇന്റർകാലഷൻ എന്നീ ശിലാവിഭാഗവുമാണ് രേഖപ്പെടുത്തിയിട്ടുളളത്.

പഞ്ചായത്തിന്റെ 1682.65 ഹെക്ടര്‍ (80.70%) പ്രദേശത്ത് കോണ്ടലൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ് കാണപ്പെടുന്നു. 27.89 ഹെക്ടര്‍ (1.34%) പ്രദേശത്ത് ചാർണോക്കൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ് എന്ന ശിലാവിഭാഗം  കാണപ്പെടുന്നു. 235.57 ഹെക്ടര്‍(11.30%) പ്രദേശത്ത് ലാറ്ററൈറ്റ്  എന്ന ശിലാവിഭാഗം  കാണപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള  ധാതുക്കളോ ജൈവകണങ്ങളോ അടിഞ്ഞു കൂടി കാലാന്തരത്തിൽ ഉറച്ചാണ് അവസാദ ശിലകൾ രൂപപ്പെടുന്നത്.  ഒരു അവസാദ  ശിലയുടെ  കണങ്ങളെ സെഡിമെന്റ്സ് എന്ന് വിളിക്കുന്നു, അവ പാറ പൊടിഞ്ഞുണ്ടായ ചെറിയ ചരൽക്കല്ലുകൾ (ജിയോളജിക്കൽ ഡിട്രൈറ്റസ്) അല്ലെങ്കിൽ ജൈവ പദാർത്ഥങ്ങൾ (ബയോളജിക്കൽ ഡിട്രൈറ്റസ്) എന്നിവയാൽ നിർമ്മിതമായിരിക്കും. പഞ്ചായത്തിൽ 73.29 ഹെക്ടര്‍ (3.52%) പ്രദേശത്ത് അവസാദ ശിലാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാൻഡ് ആൻഡ് സിൽറ്റ് ശിലാവിഭാഗം രേഖപ്പെടുത്തിയിരിക്കുന്നു.  29.47 ഹെക്ടര്‍ (1.41%) പ്രദേശത്ത് സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ് ഇന്റർകാലഷൻ ശിലാവിഭാഗം  കാണപ്പെടുന്നു. 3.15 ഹെക്ടര്‍ (0.15%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

ശിലാവിഭാഗങ്ങളുടെ വിശദാംശങ്ങൾ

ക്രമ നം.ശിലാവിഭാഗങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
 1ചാർണോക്കൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ്27.891.34
 2കോണ്ടലൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ്1682.6580.70
 3ലാറ്ററൈറ്റ് 235.5711.30
 4മിഗ്‌മടൈറ്റ്  കോംപ്ലക്സ്32.981.58
 5സാൻഡ് ആൻഡ് സിൽറ്റ്73.293.52
 6സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ്               ഇന്റർകാലഷൻ 29.471.41
 7ജലാശയങ്ങള്‍3.150.15
 ആകെ2085.00100.00
ഭൂരൂപങ്ങള്‍ (Geomorphology)


ഭൂമിയുടെ ഉപരിതല രൂപങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് ജിയോമോര്‍ഫോളജി.

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ഭൂപ്രദേശത്തെ പ്രധാനമായും നിമ്ന പീഠഭൂമി (lower plateau Lateritic Dissected),  നികന്ന താഴ്‌വാരം(valley  fill), ഒറ്റപ്പെട്ട കുന്നുകൾ (Residual Mount) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

മലനിരമുകള്‍ പ്രദേശങ്ങളേയും താഴ്‌വരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിമ്ന്നോന്നമായ ഭൂപ്രകൃതിയില്‍ ഗ്രാമപഞ്ചായത്തിൽ കാണപ്പെടുന്ന നിമ്ന പീഠഭൂമി (lower plateau Lateritic Dissected) എന്ന ഭൂരൂപവിഭാഗം 1882.50 ഹെക്ടര്‍ (90.28%) ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നു. കൂടാതെ ഒറ്റപ്പെട്ട കുന്നുകൾ (Residual Mount) 48.43ഹെക്ടര്‍ (2.33%) പ്രദേശത്തും രേഖപ്പെടുത്തിയിരിക്കുന്നു. 150.92 ഹെക്ടര്‍ (7.24%) പ്രദേശങ്ങള്‍ നികന്ന താഴ്‌വാരമായി (valley fill) കാണപ്പെടുന്നു. 3.15 ഹെക്ടര്‍ ജലാശയമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഭൂരൂപങ്ങള്‍ - വിശദാംശങ്ങള്‍

ക്രമ നം.ഭൂരൂപങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1നിമ്ന പീഠഭൂമി (lower plateau Lateritic Dissected)1882.5090.28
2ഒറ്റപ്പെട്ട കുന്നുകൾ (Residual Mount)48.432.33
3നികന്ന താഴ്‌വാരം (valley  fill)150.927.24
4ജലാശയം3.150.15
 ആകെ2085.00100.00
ഉന്നതി


ശരാശരി സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കുന്നുകളെയും അവയ്ക്കിടയിലുള്ള താഴ്വരകളെയും ഉള്‍ക്കൊള്ളുന്ന മലനാട്, നിമ്ന്നോന്നതമായി കിടക്കുന്ന ഇടനാട്, നിമ്ന്നപ്രദേശമായ തീരമേഖല എന്നിങ്ങനെ മൂന്ന് ഭൂമിശാസ്ത്ര മേഖലകളായി തരം തിരിച്ചിരിക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് ഇടനാട് മേഖലയില്‍ ഉള്‍പ്പെടുന്നു.

ശരാശരി സമുദ്രനിരപ്പില്‍ നിന്നും 40-60 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 47.14% (982.90 ഹെക്ടര്‍) കാണപ്പെടുന്നു. 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ഉയരത്തില്‍ 688.52 ഹെക്ടര്‍ പ്രദേശങ്ങളും (33.02%) കാണപ്പെടുന്നു. പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 0.08%  (1.60 ഹെക്ടര്‍) 140-160 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ്.

ഉന്നതി-വിശദാംശങ്ങൾ

ക്രമ നം.ഉന്നതി (മീ)വിസ്തീർണം(ഹെ.)ശതമാനം
 120-40208.6810.01
 240-60982.9047.14
 360-80688.5233.02
 480-100170.788.19
 5100-12025.751.24
 6120-1406.760.32
 7140-1601.600.08
 ആകെ2085.00100
ചരിവ്


ഒരു പ്രദേശത്തിന്‍റെ ചരിവ് സൂചിപ്പിക്കുന്നത് ഉപരിതലത്തിലുളള ഏറ്റക്കുറച്ചിലുകളെയാണ്. ഓരോ സ്ഥലത്തിന്റെയും ചരിവ് വിഭാഗങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ചരിവിന്റെ മാനം, രൂപം, സങ്കീര്‍ണ്ണത, വ്യാപ്തി എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്. ചരിവിന്റെ മാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഉപരിതലം നിരപ്പായ പ്രതലവുമായി പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന കോണിന്റെ അളവാണ്. രണ്ട് ബിന്ദുക്കള്‍ തമ്മിലുളള ഉയര വ്യത്യാസത്തെ ആ ബിന്ദുക്കള്‍ തമ്മിലുളള അകലത്തിന്റെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. 100 മീറ്റര്‍ അകലത്തിലുളള 2 ബിന്ദുക്കള്‍ തമ്മില്‍ ഒരു മീറ്ററിന്റെ ഉയര വ്യത്യാസമുണ്ടെങ്കിൽ അത് 1 ശതമാനം ചരിവായിട്ടാണ് കണക്കാക്കുന്നത്. ഓരോ പ്രദേശത്തുമുണ്ടാകുന്ന മണ്ണൊലിപ്പ് ചരിവിന്റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ടതാണ്. ഉപരിതലത്തില്‍ ഏത് ദിശയിലേയ്ക്കാണ് ചരിവ് എന്നതാണ് ചരിവിന്റെ രൂപം കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ചരിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണൊലിപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ 6 ചരിവ് വിഭാഗങ്ങളാണ് വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ മിതമായ ചരിവ് (5-10%) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.  ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 32.66% (681.06 ഹെക്ടര്‍) ആണ്.  കൂടാതെ പഞ്ചായത്തിന്റെ 153.19 ഹെക്ടര്‍ (7.35%) ഭൂപ്രദേശം വളരെ ലഘുവായ ചരിവ് (0-3%) വിഭാഗത്തിലും 213.67 ഹെക്ടര്‍ (10.25%) ലഘുവായ ചരിവ് വിഭാഗത്തിലും (3-5%) വിഭാഗത്തിലും 473.17 ഹെക്ടര്‍ (22.69%) ശക്തമായ ചരിവ്(10-15%)  വിഭാഗത്തിലും 533.46 ഹെക്ടര്‍ (25.59%) ഭൂപ്രദേശം മിതമായ കുത്തനെയുള്ള ചരിവ്  വിഭാഗത്തിലും 30.45 ഹെക്ടര്‍ (1.46%) ഭൂപ്രദേശം കുത്തനെയുള്ള ചരിവ് വിഭാഗത്തിലും ഉള്‍പ്പെടുന്നു. 115.42 ഹെക്ടര്‍ (4.87%) പ്രദേശങ്ങള്‍ ജലാശയമായി രേഖപ്പെടുത്തിയിരിക്കുന്നു.

ചരിവ്- വിശദാംശങ്ങൾ

ക്രമ നം.ചരിവ് വിഭാഗംചരിവ് (%)വിസ്തീർണം(ഹെ.)ശതമാനം
 1വളരെ ലഘുവായ ചരിവ്0-3%153.197.35
 2ലഘുവായ ചരിവ്3-5%213.6710.25
 3മിതമായ ചരിവ്5-10%681.0632.66
 4ശക്തമായ ചരിവ്10-15%473.1722.69
 5മിതമായ കുത്തനെയുള്ള ചരിവ്15-35%533.4625.59
 6കുത്തനെയുള്ള ചരിവ്>35%30.451.46
ആകെ2085.00100
ഭൂവിനിയോഗം


പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വ്യത്യസ്ത ഭൂവിനിയോഗ രീതികൾ അവയുടെ വിന്യാസം എന്നിവ പ്രതിപാദിക്കുന്ന മേഖലയാണ് ഭൂവിനിയോഗം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആണ് നിലവിലെ ഭൂവിനിയോഗം കണ്ടെത്തിയിരിക്കുന്നത്. ഭൂവിനിയോഗത്തെ മുഖ്യമായും നിർമിതി പ്രദേശങ്ങൾ, കാർഷിക ഭൂമി, വയൽ ഭൂമി,  തരിശു ഭൂമി, ജലാശയം എന്നിങ്ങനെ തരം തിരിക്കാം.

നിര്‍മ്മിതി പ്രദേശം

പോത്തൻകോട് ഗ്രാമപഞ്ചായത്തില്‍ 429.37 ഹെക്ടര്‍ പ്രദേശം നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. 324.23 ഹെക്ടര്‍ പ്രദേശം ഭവന നിര്‍മ്മിതികള്‍ക്കായും, 70.01 ഹെക്ടര്‍ പ്രദേശം വാണിജ്യ ആവശ്യങ്ങൾക്കായും  14.53 ഹെക്ടര്‍  പ്രദേശം റോഡുകൾക്കായും  ശേഷിക്കുന്ന 20.60 ഹെക്ടര്‍ ഭൂപ്രദേശം മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായും വിനിയോഗിച്ചിരിക്കുന്നു.

കാർഷിക ഭൂമി

പോത്തൻകോട് ഗ്രാമപഞ്ചായത്തില്‍ ഏറിയ ഭാഗത്തും റബ്ബർ കൃഷി (693.72ഹെക്ടര്‍) ചെയ്യുന്നതായി കണ്ടുവരുന്നു. ഒരേ വളപ്പില്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചു കൃഷി ചെയ്യുന്നതിനെ മിശ്രിത കൃഷിയായി കണക്കാക്കാം. പഞ്ചായത്തില്‍ 282.26 ഹെക്ടര്‍ പ്രദേശം മിശ്രിതവിള കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. 27.35 ഹെക്ടര്‍ പ്രദേശം തെങ്ങ് കൂടുതലുള്ള മിശ്രിതവിള കൃഷിക്കായും വിനിയോഗിച്ചിരിക്കുന്നു. 26.34 ഹെക്ടര്‍ പ്രദേശം തെങ്ങ് കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശുഭൂമിയായി കണക്കാക്കാം. പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ 227.97 ഹെക്ടര്‍ പ്രദേശം കൃഷിക്കനുയോജ്യമായ തരിശുഭൂമിയായി കാണപ്പെടുന്നു. 2.70 ഹെക്ടര്‍ പ്രദേശം ദീർഘകാല തരിശുഭൂമിയായി കാണപ്പെടുന്നു.

വയൽ ഭൂമി

നെല്‍ വയല്‍, വയല്‍ നികത്തിയ ഭൂമി, വയല്‍ തരിശ്ശ് എന്നിങ്ങനെയാണ് വയല്‍ പ്രദേശം പരിഗണിക്കപ്പെടുന്നത്.

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ 154.20 ഹെക്ടര്‍  പ്രദേശത്തിൽ നിലവിൽ വയൽ നികത്തി റബ്ബർ കൃഷി  ചെയ്യുന്നതായി കാണുന്നു.   വയൽ നികത്തി തെങ്ങ്  കൃഷി 26.51  ഹെക്ടര്‍ കാണപ്പെടുന്നു. 36.90 ഹെക്ടര്‍ പ്രദേശത്തിൽ വയൽ നികത്തി  മിശ്രിത വിളകൾ കാണുന്നു. 74.80 ഹെക്ടര്‍ പ്രദേശത്തിൽ വയൽ നികത്തി  കാലിക വിളകൾ കാണുന്നു. വയൽ നികത്തി നിര്‍മ്മിതിപ്രദേശം/ മിശ്രിത വിളകൾ 8.28 ഹെക്ടര്‍ പ്രദേശത്തിൽ കാണപ്പെടുന്നു. വയൽ നികത്തി നിര്‍മ്മിതിപ്രദേശം/ മറ്റുള്ള നിര്‍മ്മിതികൾ 0.83 ഹെക്ടറിൽ കാണുന്നു. വയൽ നികത്തി നിര്‍മ്മിതിപ്രദേശം - ഗാർഹികം 9.88 ഹെക്ടര്‍ പ്രദേശത്തിൽ കാണപ്പെടുന്നു.

ജലാശയം

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളുടെ ആകെ വിസ്തീർണം 7.03 ഹെക്ടര്‍ ആണ്.

പോത്തൻകോട് ഗ്രാമപഞ്ചായത്ത്ഭൂവിനിയോഗം

ഭൂവിനിയോഗംഭൂവിനിയോഗം (വിശദമായി)വിസ്തീർണം (ഹെ.)ശതമാനം
നിർമ്മിതി പ്രദേശം       വാണിജ്യം70.013.36
 മറ്റുള്ള നിര്‍മ്മിതിപ്രദേശം20.600.99
 ഗാർഹികം324.2315.55
റോഡുകൾ14.530.70
കാർഷിക പ്രദേശം      തെങ്ങ്26.341.26
തെങ്ങ് അധികരിച്ച മിശ്രിത വിളകളോടു കൂടിയ പ്രദേശം27.351.31
മിശ്രിത വിളകൾ282.2613.54
നിലവിലെ തരിശ്ശു ഭൂമി227.9710.93
ദീർഘകാല തരിശു ഭൂമി2.700.13
 തോട്ട വിളകൾ/ മറ്റുള്ളവ32.211.54
തോട്ട വിളകൾ/ റബ്ബർ693.7233.27
 തരിശു ഭൂമികുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശം /കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശം7.610.37
പാറ ഖനന പ്രദേശം0.460.02
വയൽ പ്രദേശം   വയൽ നികത്തി തെങ്ങ്26.511.27
 വയൽ നികത്തി  മിശ്രിത വിളകൾ36.901.77
വയൽ നികത്തി റബ്ബർ154.207.40
വയൽ നികത്തി  കാലിക വിളകൾ74.803.59
വയൽ നികത്തി നിര്‍മ്മിതിപ്രദേശം/ മിശ്രിത വിളകൾ8.280.40
വയൽ നികത്തി നിര്‍മ്മിതിപ്രദേശം/ മറ്റുള്ള നിര്‍മ്മിതി0.830.04
വയൽ നികത്തി നിര്‍മ്മിതിപ്രദേശം -ഗാർഹികം9.880.47
വയൽ തരിശ്ശ് പ്രദേശം/ അലങ്കാരമൽസ്യകൃഷി0.100.00
വയൽ തരിശ്ശ് പ്രദേശം  നിലവിലെ തരിശ്ശു ഭൂമി34.951.68
വയൽ തരിശ്ശ് പ്രദേശം  - ദീർഘ കാല തരിശ്ശ്1.520.07
ജലാശയങ്ങൾകുളങ്ങൾ2.130.10
പാറ കുളം     1.750.08
ജലാശയങ്ങൾ3.150.15
ആകെ2085.00100.00
നീര്‍ത്തടങ്ങൾ


ഒരു പുഴയിലേയ്ക്കോ അരുവിയിലേയ്ക്കോ എത്രമാത്രം പ്രദേശത്തുള്ള വെള്ളം ഒഴുകി എത്തുന്നുവോ, ആ പ്രദേശത്തെ, ആ പുഴയുടെ അല്ലെങ്കിൽ അരുവിയുടെ നീർത്തടം എന്നു പറയുന്നു. ഒരു നീർത്തടത്തിൽ ഏറ്റവും ഉയർന്ന നീർമറി പ്രദേശവും, ചരിഞ്ഞ പ്രദേശവും, സമതല പ്രദേശങ്ങളും, പ്രധാന നീർച്ചാലുകളും ഉൾപ്പെടുന്നു. പ്രകൃതിയിൽ മണ്ണും വെളളവും ചലിക്കുന്നത് ക്ലിപ്തമായ അതിർത്തിക്കുളളിലാണ്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ പരസ്പര ബന്ധിതവും പൂരകവുമായി നിലകൊളളുന്ന പ്രകൃതിയുടെ അടിസ്ഥാന യൂണിറ്റാണ് നീർത്തടം. ഒരു നിർത്തടത്തെ ഒന്നാകെ കണ്ടുകൊണ്ടുള്ള ഇടപെടലിലൂടെ മാത്രമേ മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നിവയുടെ സമഗ്രവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളൂ. ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ വിനിയോഗം വഴി കൂടുതൽ ഉല്പാദനക്ഷമത കൈവരിക്കുന്നതിനും വിഭവപരിപാലനവും പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നതിനും അങ്ങനെ ആ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും നീർത്തടാധിഷ്ഠിത ആസൂത്രണം വഴി തുറക്കുന്നു.

ഈ പ്രദേശം  വാമനപുരം, കരമന എന്നീ നദികളുടെ വൃഷ്ടി പ്രദേശങ്ങളിലുൾപ്പെടുന്നു.  2K5b, 4V29d എന്നിങ്ങനെ 2 ചെറുനീർത്തടങ്ങളാണ് പ്രധാനമായും പഞ്ചായത്തിലുള്ളത്.  

ചെറുനീർത്തടങ്ങളുടെ വിശദാംശങ്ങള്‍

ക്രമ നം.ചെറുനീർത്തടം (കോഡ്)വിസ്തീർണം (ഹെ.)ശതമാനം
12K5b750.7836.00
24V29d1331.0763.85
3ജലാശയങ്ങൾ3.150.15
ആകെ2085.00100

ജലവിഭവ അവലോകനം


ജലവിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നിലവിലുള്ള ജലസ്രോതസ്സുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. പഞ്ചായത്തിലെ ജലമിത്രങ്ങൾ നടത്തിയ  ഫീൽഡ് തല സർവ്വേ, പഞ്ചായത്തിൽ ലഭ്യമായ രേഖകളിൽ നിന്നുമുള്ള ദ്വിതീയ വിവര ശേഖരണം എന്നിവയിലൂടെ ലഭിച്ച വിവരങ്ങളും പ്രദേശ നിവാസികൾ, കർഷകർ, നാട്ടുകാർ എന്നിവരുമായി ജലമിത്രങ്ങൾ സംവദിച്ചതിൽ നിന്നും ഉയർന്നു വന്നിട്ടുള്ള നിർദേശങ്ങളും വാർഡ് തിരിച്ച് ചുവടെക്കൊടുക്കുന്നു. ജലസ്രോതസ്സുകൾ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ ഫോട്ടോകളും ഉൾപേജിൽ നൽകിയിട്ടുണ്ട്. 

  • കളീയ്ക്കൽ തെങ്ങറവിളാകം തോട്

കുടിവെള്ളക്ഷാമപ്രദേശമായ കളീയ്ക്കൽ ഭാഗത്തുള്ള റോഡിനു ഇരുവശങ്ങളിലായി ഒഴുകുന്ന കളീയ്ക്കൽ തെങ്ങറവിളാകം തോട് വറ്റാത്തതും പൊതുതോടുമാണ്. നിലവിൽ കാടുകയറിയ അവസ്ഥയിലുള്ള തോട് പരിസരവാസികളിലൊരാൾ മൽസ്യ കൃഷിക്കായി ഉപയോഗിക്കുന്നു. 2 മീറ്റർ വീതിയുള്ള തോടിനു ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടിയിട്ടില്ല. 1600 മീറ്റർ നീളമുള്ള തോട് കട്ടിയാട് ആറിൽ ചെന്ന് ചേരുന്നു.

നിലവിലുള്ള തോടിൽ നിന്ന് കാട്, ചെളി എന്നിവ നീക്കം ചെയ്ത് തോടിന്റെ സംരക്ഷണഭിത്തി സംരക്ഷിക്കുക.

  • ചേരൂർ കട്ടിയാട് തോട്

ചേരൂർ ഭാഗത്തുള്ള റോഡിനു ഇരുവശങ്ങളിലായി ഒഴുകുന്ന ചേരൂർ കട്ടിയാട് തോട് നിലവിൽ വറ്റാത്തതും പൊതുതോടുമാണ്. നിരവധി തോട്ടിൽ നിന്ന് പാഴ്‍ച്ചെടികൾ ചുറ്റിനും വളർന്നുകിടക്കുന്ന അവസ്ഥയിലുള്ള തോട് കൃഷിക്കായി ഉപയോഗിക്കുന്നു. 2 മീറ്റർ വീതിയുള്ള തോട് മാമം ആറിന്റെ ഭാഗമായ കട്ടിയാട് ആറിൽ ചെന്നുചേരുന്നു. 1300 മീറ്റർ നീളമുള്ള തോടിന്നു സംരക്ഷണഭിത്തി കെട്ടിയിട്ടില്ല. തോടിൽനിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തി കെട്ടി തോട് സംരക്ഷിക്കുക.

  • മണലകം കട്ടിയാട് തോട്

മണലകം വാർഡിലെ ഗ്രാമപ്രദേശങ്ങളിൽ ജലവിതരണം നടത്തിയിരുന്ന മണലം കട്ടിയാട് തോട് കളീയ്ക്കൽ തെങ്ങറവിളാകം തോട്, ചേരൂർ കട്ടിയാട് തോട് എന്നീ 2 തോടുകൾ വന്നുചേരുന്ന പൊതുതോടാണിത്. തോടിനു സമീപത്തായി വലിയൊരു വാട്ടർ ടാങ്കും പൈപ്പുലൈൻകണക്ഷനുകളും ഘടിപ്പിച്ചിരിക്കുന്നു. കൊറോണ കാലയളവിൽ പ്രവർത്തനം നിർത്തിവെച്ച ജലവിതരണ ടാങ്കും പൈപ്പുലൈൻ കണക്ഷനുകളും നിലവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

സംരക്ഷണഭിത്തി കൊണ്ട്‌ സംരക്ഷിച്ചിരിക്കുന്ന ആറിനടുത്തുള്ള വാട്ടർ ടാങ്കും പൈപ്പുലൈൻ കണക്ഷനുകളും ഉപയോഗിച്ച് ജലവിതരണം വീണ്ടും നടപ്പിലാക്കുന്നതിലൂടെ ജലക്ഷാമം പരിഹരിക്കാൻ കഴിയുന്നു.

  • പണയിൽനട കൊച്ചാലപ്പാട് തോട്

നേതാജിപുരം വാർഡിലൂടെ ഒഴുകുന്നതും വറ്റാത്തതുമായ പൊതുതോടാണ് പണയിൽനട കൊച്ചാലപ്പാട് തോട്. നിലവിൽ കൃഷിക്കായി ഉപയോഗിക്കുന്ന തോടിനു ഇരുവശങ്ങളിലായി പാഴ്‍ച്ചെടികൾ വളർന്നുനിറഞ്ഞിരിക്കുന്നു. പണയിൽനട കൊച്ചാലപ്പാട് തോടിനു, സംരക്ഷണഭിത്തിയുള്ളതിനാൽ പരിസര വാസികൾ കുടിവെള്ളത്തിനായി ഒരു കാലയളവിൽ ഉപയോഗിച്ചിരുന്നു എന്ന് വിവര ശേഖരണത്തിലൂടെ ലഭിച്ചു. 2 മീറ്റർ വീതിയുള്ള തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിക്കുക.

  • കാപ്പിത്തോട്ടം ശാസ്താംകോണം തോട്

കാപ്പി കൃഷിക്കായി ഉപയോഗിച്ചുവരുന്ന കാപ്പിത്തോട്ടം ശാസ്താംകോണം തോട് വറ്റാത്തതും പൊതുതോടുമാണ്. 2 മീറ്റർ വീതിയുള്ള തോട് ഒഴുകുന്നതും റോഡിനു ഇരുവശങ്ങളിലായി കടന്നുപോകുന്നതുമാണ്. നിരവധി പാഴ്‍ച്ചെടികൾ വളർന്നു നിറഞ്ഞിരിക്കുന്ന തോടിനു സംരക്ഷണ ഭിത്തികെട്ടിയിട്ടുണ്ട്.

450 മീറ്റർ നീളമുള്ള തോടിൽ പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിക്കുക.

  • പാടുകാണി തീട്ടപ്പാറ തോട്

          റോഡിനു ഒരു വശത്തിലൂടെ ഒഴുകി വരുന്ന പാടുകാണി തീട്ടപ്പാറ തോട് പുളിക്കച്ചിറ തോടിൽ ചെന്നു ചേരുന്നു. മലിന ജലം ഒഴുകിയെത്തുന്ന പൊതുതോടിനു സംരക്ഷണ ഭിത്തികെട്ടിയിട്ടുണ്ട്. 2 മീറ്റർ വീതിയുള്ള തോട് കൃഷിക്കായി ഉപയോഗിക്കുന്നു.

തോട്ടിൽ നിന്ന് ചെളി പുല്ല് എന്നിവ നീക്കം ചെയ്ത് സംരക്ഷിക്കുന്നതിലൂടെ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ് .

  • തീട്ടപ്പാറ മംഗലത്തുനട തോട്

പാടുകാണി തീട്ടപ്പാറ തോടിനു എതിർവശത്തായി ഒഴുകുന്നതും വറ്റാത്തതുമായ പൊതുതോടാണ് തീട്ടപ്പാറ മംഗലത്തുനട തോട്. ധാരാളം പാഴ്‍ച്ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന തോടിന് സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്.

കൃഷിക്കായി ഉപയോഗിച്ചുവരുന്ന തോടിൽനിന്ന് ചെളി, പാഴ്‍ച്ചെടികൾ എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിക്കുക.

  • പറങ്കിമാംവിള പാലോട്ടുകോണം തോട്

തച്ചപ്പളി വാർഡിലെ ഒഴുകുന്നതും വറ്റാത്തതുമായ പറങ്കിമാംവിള പാലോട്ടുകോണം തോട് പൊതുതോടാണ്. 8 മീറ്റർ വീതിയുള്ള തോട് സംരക്ഷണഭിത്തിയുള്ളതും കൃഷിക്കായി ഉപയോഗിക്കുന്നതുമാണ്. ആലപ്പാട് തോടിന്റെ തുടർച്ചയായ തോട് പുല്ലുകൾ നിറഞ്ഞതും 1700 മീറ്റർ നീളത്തിൽ ഒഴുകുന്നതുമാണ്.

നിലവിലെ തോടിൽനിന്ന് പുല്ല്, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിച്ചാൽ കുടി വെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • മംഗലത്തുനട മുതൽ കണ്ടുകുഴി പാലം വരെയുള്ള തോട്

മംഗലത്തുനട മുതൽ കണ്ടുകുഴി പാലം വരെയുള്ള തോട് വറ്റാത്തതും ഒഴുകുന്നതുമാണ്. 4 മീറ്റർ വീതിയുള്ള പൊതു തോട് കൃഷിക്കായി ഉപയാഗിക്കുന്നു. സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്ന തോട് പാഴ്‍ച്ചെടികൾ വളർന്നു നിറഞ്ഞിരിക്കുന്നു.

നിലവിലെ തോടിൽ നിന്ന് ചെളി, പാഴ്‍ച്ചെടികൾ എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിക്കുക.

  • കൊച്ചാലുംമൂട് തോട്

കൊച്ചാലുംമൂട് തോട് വറ്റാത്തതും പൊതുതോടുമാണ്. നിലവിൽ ഒഴുകുന്ന തോട് നിറയെ പാഴ് ചെടികൾ വളർന്നു നിറഞ്ഞിരിക്കുന്നു. സംരക്ഷണഭിത്തിയില്ലാത്ത തോട് 2 മീറ്റർ വീതിയുള്ളതും കൃഷിക്കായി ഉപയോഗിക്കുന്നതുമാണ്.

നിലവിലെ തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തി കെട്ടി തോട് സംരക്ഷിക്കുക.

  • ശാസ്താംകോണം തോട്

ശാസ്താംകോണം തോട് വറ്റാത്തതും ഒഴുകുന്നതുമാണ്. 6 മീറ്റർ വീതിയുള്ള ഈ പൊതുതോട് പാഴ്‍ച്ചെടികൾ നിറഞ്ഞതും സംരക്ഷണഭിത്തികൊണ്ട്‌ സംരക്ഷിച്ചതുമാണ്. 

തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

കുന്നത്ത് പുളിക്കച്ചിറ മംഗലത്തുനട തോട്

വാവറമ്പലം വാർഡിലെ ഒഴുകുന്നതും വറ്റാത്തതുമായ പൊതു തോടാണ് കുന്നത്ത് പുളിക്കച്ചിറ മംഗലത്തുനട തോട്. 8 മീറ്റർ വീതിയുള്ള തോട് ആലപ്പാട് തോടിന്റെ തുടർച്ചയാണ്. കൃഷിക്ക് ഉപയാഗിക്കുന്ന തോട് സംരക്ഷണഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. 1600 മീറ്റർ നീളമുള്ള തോട് നിരവധി പാഴ്‍ച്ചെടികൾ വളർന്നു നിറഞ്ഞിരിക്കുന്നു.

തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • ആലപ്പാട് തോട്

പോത്തൻകോട് കുളം, കണിയാർകോണം നീർച്ചാൽ എന്നിവയിലെ വെള്ളം ചേർന്ന് തോടായി തുടങ്ങി പുലിവീട്, വാവറയമ്പലം, നേതാജിപുരം വാർഡുകളിലൂടെ കടന്ന് മംഗലപുരം പഞ്ചായത്തിലേക്ക് പോകുന്നതാണ് ആലപ്പാട് തോട്. 2 മീറ്റർ മുതൽ 3 മീറ്റർ വരെ പലയിടങ്ങളിലും വീതിയുണ്ട്. വേനൽക്കാലത്ത് ജലലഭ്യത കുറവാണ്. മുൻ കാലങ്ങളിൽ കൃഷിക്കും അനുബന്ധകാര്യങ്ങൾക്കും ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ തോടിനെയാണ്. മണ്ണിടിച്ചിലും പുല്ലും പാഴ്ചെടികളും വളർന്നു കിടക്കുന്നതും കാരണം സ്വാഭാവിക ഒഴുക്ക് പലയിടത്തും തടസ്സപ്പെടുന്നുണ്ട്.

തോടിനു ഇരുവശവും സംരക്ഷണഭിത്തി നിർമ്മിക്കുകയും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കി തോടിന്റെ സ്വാഭാവിക ഒഴുക്ക് നിർത്തേണ്ടതുണ്ട്. വരമ്പ് വീണ്ടെടുത്ത് നടപ്പാത നിർമ്മിക്കേണ്ടതാണ്.

  • തെറ്റിയാർ

പോത്തൻകോട് പഞ്ചായത്തിലെ ശാന്തിപുരത്ത് നിന്ന് നീർച്ചാലായി തുടങ്ങി തെങ്ങനാങ്കോട് കുളത്തിൽ പതിച്ച് ഈ കുളം തലക്കുളമായി ആരംഭിക്കുന്നതാണ് തെറ്റിയാർതോട്. ഈ പഞ്ചായത്തിലെ അയിരൂപ്പാറ, മേലെവിള, പ്ലാമൂട്, കാട്ടായിക്കോണം, ഇടത്തറ, പണിമൂല വാർഡുകളിലൂടെ ഈ തോട് കടന്നുപോകുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കൃഷിക്കും ജലവിതാനത്തിനും ഏറ്റവും പ്രാധാന്യമുള്ളതാണ് ഈ തോട്. 2 മീറ്റർ മുതൽ 4 മീറ്റർ വരെ പലയിടങ്ങളിലും വീതിയുണ്ട്. ചിലയിടങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. വേനൽ കാലത്ത് ജല ലഭ്യതയിൽ ചെറിയ കുറവ് വരുമെങ്കിലും വർഷം മുഴുവൻ ജലലഭ്യമാണ്. മണ്ണിടിച്ചിൽ, മണ്ണും മാലിന്യങ്ങളും തോടിൽ അടിഞ്ഞു കൂടിയതും പുല്ല് കയറി കിടക്കുന്നതും ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്.

പോത്തൻകോടിന്റെ ജലലഭ്യതയ്ക്ക് ഏറ്റവും ആവശ്യമാണ് തെറ്റിയാർ.  സംരക്ഷണഭിത്തി നിർമ്മിച്ചും മണ്ണും മാലിന്യങ്ങളും നീക്കിയും തോട് വൃത്തിയാക്കി സംരക്ഷിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി തടയണകൾ നിർമ്മിച്ച് ഭൂഗർഭ ജലവിതാനം ഉയർത്തിയാൽ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും തോടിന്റെ വരമ്പ് പുനസ്ഥാപിക്കേണ്ടതുണ്ട്.

  • പുതുപ്പള്ളി കോണം എടത്തറ മൂഴിനട നീർച്ചാൽ

പോത്തൻകോട് പഞ്ചായത്തിലെ പുതുപ്പിള്ളിക്കോണം കുളത്തിൽ നിന്ന് ആരംഭിച്ച് ഇടത്തറ മൂഴിനട വഴി തെറ്റിയാറിൽ പതിക്കുന്നു ഒരു മീറ്ററിൽ താഴെ മാത്രമാണ് ഈ തോടിന്റെ വീതി. വേനൽക്കാലത്ത് വെള്ളം ഉണ്ടാകാറില്ല. സംരക്ഷണഭിത്തിയുണ്ട്. പോത്തൻകോട് നിന്നും ഉള്ള ഓട ഇതിൽ വന്നാണ് ചേരുന്നത് ഇത് കാരണം നീർച്ചാൽ പലപ്പോഴും മലിനമാണ്.     

  • മണ്ണറ തോട്

മണ്ണറ വാർഡിലെ പിരിയോട്ടുക്കോണം ചിറയുടെ തുടർച്ചയായ മണ്ണറ പൊതുതോട് വറ്റാത്തതും ഒഴുകുന്നതുമാണ്. റോഡിനു ഒരു വശം ചേർന്ന് ഒഴുകുന്ന തോട് സംരക്ഷണഭിത്തിയില്ലാത്തതും നിരവധി പാഴ്‍ച്ചെടികൾ  വളർന്നു നിറഞ്ഞതുമാണ്. 3 മീറ്റർ വീതിയുള്ള തോട് കൃഷിക്കായി ഉപയോഗിക്കുന്നു.

തോടിൽ നിന്ന് ചെളി, പാഴ്‍ച്ചെടികൾ  എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തികെട്ടി തോട് സംരക്ഷിക്കുക.

  • മുളവിളാകം തോട്

5 മീറ്റർ വീതിയുള്ള മുളവിളാകം തോട് ധാരാളം മുളകൾ നിറഞ്ഞതും വറ്റാത്തതുമാണ്. നിലവിൽ ഒഴുകുന്ന തോട് നിറയെ പാഴ്‍ച്ചെടികൾ നിറഞ്ഞിരിക്കുന്നു. കൃഷിക്കായി ഉപയോഗിക്കുന്ന പൊതുതോട് സംരക്ഷണഭിത്തിയില്ലാത്തതും നാറാണത്ത് കുളത്തിന്റെ തുടർച്ചയുമാണ്.

1200 മീറ്റർ നീളമുള്ള തോടിൽനിന്ന് ചെളി, പാഴ്‍ച്ചെടികൾ എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തികെട്ടി തോട് സംരക്ഷിക്കുക.

  • കല്ലൂർക്കരിച്ചിറ മുതൽ പൂവൻവീട് പാണൻവിള തോട്

കുടിവെള്ളക്ഷാമ പ്രദേശമായ ഖബറടി ഭാഗത്തൂടെ ഒഴുകുന്നതും വറ്റാത്തതുമായ പൊതുതോടാണ് കല്ലൂർക്കരിച്ചിറ തോട് മുതൽ പൂവൻ വീട് - പാണൻവിള തോട്. നിലവിൽ സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്ന തോട് വൃത്തിയുള്ളതും കൃഷിക്ക് ഉപയോഗിക്കുന്നതുമാണ്.

തോട് എക്കാലവും വൃത്തിയാക്കി സംരക്ഷിക്കുന്നതിനാൽ കുടിവെള്ളത്തിനായി തോടിലെ ജലം ഉപയോഗിക്കാവുന്നതാണ്.

  • കല്ലൂർ ഏറഞ്ഞുവിളാകം കല്ലൂർ സ്ക്കൂൾപാലം തോട്

          6 മീറ്റർ വീതിയുള്ള കല്ലൂർ ഏറത്തുവിളാകത്തിൽ നിന്ന് ആരംഭിച്ച് കല്ലൂർ സ്ക്കൂൾ പാലത്തിൽ വന്നു അവസാനിക്കുന്ന പൊതുതോട് വറ്റാത്തതും കൃഷിക്കുപയോഗിക്കുന്നതുമാണ്. നിരവധി പാഴ്‍ച്ചെടികൾ വളർന്നു നിറഞ്ഞിരിക്കുന്ന തോട് സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്നു.

1500 മീറ്റർ നീളമുള്ള തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • കല്ലൂർ നെടുങ്കോട്ടുകോണം മുതൽ കല്ലൂർ പാലം വരെയുള്ള തോട്

6 മീറ്റർ വീതിയുള്ള നെടുംങ്കോട്ടുകോണം മുതൽ കല്ലൂർ പാലം വരെയുള്ള തോട് വറ്റാത്തതും പൊതുതോടുമാണ്. റോഡിന് ഇരുവശത്തിലൂടെ ഒഴുകുന്ന തോട് കൃഷിക്കായി ഉപയോഗിക്കുന്നു. സംരക്ഷണഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്ന തോട് നിരവധി പാഴ്‍ച്ചെടികൾ  വളർന്ന് നിറഞ്ഞിരിക്കുന്നു.

തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിച്ചാൽ കുടിവെളളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • കണ്ടുകുഴി പാലം മുതൽ ചിത്രാജ്ഞലി വരെയുള്ള തോട്

കണ്ടുകുഴി പാലം മുതൽ ചിത്രാജ്ഞലി വരെയുള്ള തോട് വറ്റാത്തതും ഒഴുകുന്നതുമാണ്. നിരവധി പാഴ്‍ച്ചെടികൾ, മുളകൾ എന്നിവ കൊണ്ട് നിറഞ്ഞതും സംരക്ഷണഭിത്തി കൊണ്ട് സംരക്ഷിച്ചതുമാണ്. 4 മീറ്റർ വീതിയുള്ള പൊതുതോട് ആലപ്പാട് തോടിന്റെ തുടർച്ചയാണ്.

1600 മീറ്റർ നീളമുള്ള തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് സംരക്ഷിക്കുക.

  • കണ്ടുകുഴി തോട്

കണ്ടുകുഴി തോട് 2 വലിയ തോടുകളുടെ തുടർച്ചയാണ്. 8 മീറ്റർ വീതിയുള്ള തോട് വറ്റാത്തതും ഒഴുകുന്നതുമാണ്. കൃഷിക്കായി ഉപയോഗിക്കുന്ന പൊതുതോട് സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ധാരാളം പാഴ്‍ച്ചെടികൾ നിറഞ്ഞിരിക്കുന്ന തോട് പുല്ലുപറമ്പ് മുതൽ ഇരപ്പുകുഴി വരെയുള്ള തോട്, ചേനവിള മുതൽ പുല്ലുപറമ്പ് വരെയുള്ള തോട് എന്നീ 2 തോടുകൾ വന്നു ചേരുന്ന വലിയൊരു തോടാണ്. 

തോട്ടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിക്കുക.

  • പുല്ലുപറമ്പ് മുതൽ ഇരപ്പുകുഴി വരെയുള്ള തോട്

1400 മീറ്റർ നീളമുള്ള പുല്ലുപറമ്പ് മുതൽ ഇരപ്പുകുഴി വരെയുളള തോട് ഒഴുകുന്നതും വറ്റാത്തതുമാണ്. സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്ന പൊതുതോട് കൃഷിക്കായി ഉപയോഗിക്കുന്നു. 8 മീറ്റർ വീതിയുണ്ടായിരുന്ന തോടിനു നേരെ ഭൂമികൈയ്യേറ്റക്കാരുടെ ആക്രമണത്താൽ 4 മീറ്റർ വീതി എന്ന കണക്കിന് തോട് ചുരുങ്ങുകയുണ്ടായി തോട്ടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സംരക്ഷിക്കുക.

  • ചേനവിള മുതൽ പുല്ലുപറമ്പ് വരെയുള്ള തോട്

വേങ്ങോട് വാർഡിലെ ധാരാളം ജലം ഒഴുകുന്നതും വറ്റാത്തതുമായ ചേനവിള മുതൽ പുല്ലുപറമ്പ് വരെയുള്ള തോട് കൃഷിക്കുപയോഗിക്കുന്നതും സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്നതുമാണ്. 8 മീറ്റർ വീതിയുള്ള പൊതു തോട് നിറയെ പാഴ്‍ച്ചെടികൾ വളർന്നുനിറഞ്ഞിരിക്കുന്നു. 1600 മീറ്റർ നീളത്തിൽലുള്ള തോട് ആലപ്പാട് തോടിന്റെ തുടർച്ചയാണ്.

നിലവിലെ തോടിൽ നിന്ന് പാഴ്‍ച്ചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് തോട് സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • മണലകം ക്ഷേത്രക്കുളം

മണലകം വാർഡിൽ സ്ഥിതിചെയ്യുന്ന പൊതുകുളമാണ് മണലകം ക്ഷേത്രക്കുളം. 4 സെന്റിലായി ഉൾക്കൊള്ളുന്ന കുളം വറ്റാത്തതും സംരക്ഷണഭിത്തിയില്ലാത്തതുമാണ്. 8 മീറ്റർ ആഴമുളള കുളം പുല്ലുകൾ നിറഞ്ഞ് കാടുപിടിച്ചുകിടക്കുകയാണ്.

നിലവിൽ അമ്പലാവശ്യങ്ങൾക്കുപയോഗിക്കുന്ന കുളത്തിൽ നിന്ന് പുല്ല്,ചെളി എന്നിവ നീക്കം ചെയ്ത് കുളം വൃത്തിയാക്കി സംരക്ഷിച്ചാൽ കുടി വെള്ളത്തിനും ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഉൽസവങ്ങൾ വരുമ്പോൾ മാത്രം വൃത്തിയാക്കുന്ന കുളം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലാവുന്നു. അമ്പലകുളം ഒരു കാലയളവിൽ പരിസരവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നതായി വിവരശേഖരണത്തിലൂടെ ലഭിച്ചു.

  • കഠിനംകുളം കുളം

നേതാജിപുരം വാർഡിൽ സ്ഥിതിചെയ്യുന്ന കുളമാണ് കഠിനംകുളം കുളം. 4 സെന്റിലായി ഉൾക്കൊള്ളുന്ന കുളം റോഡ് വന്നപ്പോൾ 1/3 ആയി ചുരുങ്ങി.പുല്ലുകൾ നിറഞ്ഞ് കിടക്കുന്നതും സംരക്ഷണഭിത്തിയിമില്ലാത്തതുമായ കുളം കൃഷിക്കായി പരിസരവാസികൾ ഉപയോഗിക്കുന്നു.

    കുളത്തിൽ നിന്ന് പുല്ല്, ചെളി എന്നിവ നീക്കം ചെയ്തു സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചാൽ കുടിവെളളത്തിനായി ഉപയോഗിക്കാവുന്നതാണ്‌.

  • പാട്ടുകാണിചിറ കുളം

15 സെന്റിലായി ഉൾക്കൊള്ളുന്ന കുളം വറ്റാത്തതും പൊതുകുളവുമാണ്. സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്ന കുളത്തിൽ പുല്ല്, പായൽ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നു.

കൃഷിക്കായി ഉപയോഗിക്കുന്ന കുളത്തിൽ നിന്ന് പുല്ല്, പായൽ എന്നിവ നീക്കം ചെയ്ത് പടവുകൾ പണിത് കുളം സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • തച്ചപ്പള്ളി ക്ഷേത്രക്കുളം

തച്ചപ്പളളി ക്ഷേത്രക്കുളം സംരക്ഷണഭിത്തിയില്ലാത്തതും വറ്റാത്തതുമാണ്. 6 സെന്റിലായി ഉൾ കൊള്ളുന്ന കുളം പുല്ല്, ചെളി, കൈതച്ചെടി എന്നിവകൊണ്ട് നിറഞ്ഞ് കാടു പിടിച്ചു കിടക്കുകയാണ്. ഉൽസവസമയങ്ങളിലും ക്ഷേത്രത്തിലെ മറ്റു വിശേഷദിവസങ്ങളിലും വൃത്തിയാക്കുന്ന കുളം ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

പൊതു കുളത്തിൽ നിന്ന് ചെളി, പുല്ല്, കൈതച്ചെടി എന്നിവ നീക്കം ചെയ്തു സംരക്ഷണ ഭിത്തി, പടവുകൾ എന്നിവ പണിത് കുളം സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • പൊട്ടക്കുളം

പൊട്ടക്കുളം മൽസ്യകൃഷിക്കായി ഉപയോഗിക്കുന്നു. 4 സെന്റിലായി ഉൾക്കൊള്ളുന്ന കുളം സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്നു.

പൊതു കുളം ആഴം കൂട്ടി സംരക്ഷിക്കുന്നതിലൂടെ ജല നിരപ്പ് ഉയരുകയും കൂടുതൽ മൽസ്യ കൃഷിക്ക് സാധൃത കൂട്ടുകയും ചെയ്യുന്നു

  • തുടിക്കോട്ടുകോണം കുളം

പുലിവീട് വാർഡിലെ കൊച്ചു വിള കുന്നത്ത്പ്രദേശങ്ങളിൽ കൃഷിക്കും ജലസേചനത്തിനും ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ കുളമാണ്. കൃഷി കുറഞ്ഞതും തരിശു ഭൂമിയുടെ അളവ് കൂടിയതും കുളത്തിന്റെ പ്രാധാന്യം കുറച്ചിട്ടുണ്ട്. വേനൽക്കാലത്ത് കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റും മാത്രമാണ് ഇപ്പോൾ കുളം ഉപയോഗിക്കുന്നത്. 8 സെൻറ് വിസ്തൃതിയും മൂന്നു മീറ്ററിൽ കൂടുതൽ ആഴവുമുള്ള ഒരിക്കലും പറ്റാത്ത കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തിയുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കായി കുളം ഉപയോഗിക്കാത്തതിനാൽ  പുല്ലും മറ്റും വളരുന്നതിന് കാരണമാകുന്നുണ്ട്. നിലവിൽ കുളം വൃത്തിയാക്കിയിട്ടുണ്ട്.

മലിനജലം ഒഴുകുന്നത് തടയുന്നതിന് ചുറ്റുമതിൽ അത്യാവശ്യമാണ്. മത്സ്യകൃഷിക്കോ  നീന്തൽ കുളമായോ ഇത് ഉപയോഗിക്കാവുന്നതാണ്. കുളത്തിന് ചുറ്റും നടപ്പാത നിർമ്മിച്ചാൽ കുളം കൂടുതൽ ഭംഗിയുള്ളതാകും.

  • കരൂർ ക്ഷേത്രക്കുളം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കരൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തായി ക്ഷേത്ര ആവശ്യങ്ങൾക്കും കൃഷിയുമായി ഉപയോഗിക്കുന്നതാണ് ഈ കുളം. 7 സെന്റ് വിസ്തൃതിയും 4.5 മീറ്റർ ആഴവും ഉണ്ട്. പായലും പുല്ലും കയറി നാശോന്മുഖമാണ് കുളം.  കുളത്തിൽ നല്ല രീതിയിൽ ഉള്ള  സംരക്ഷണ ഭിത്തിയില്ല.

കുളം വൃത്തിയാക്കി സംരക്ഷണഭിത്തി നിർമ്മിക്കണം. പുല്ലും പായലും നീക്കണം. ഈ പ്രദേശത്തെ ജലനിരപ്പ് നിലനിർത്തുന്നതിന് വളരെ പ്രാധാന്യമുള്ളതാണ് ഈ കുളം.

  • പോത്തൻകോട് കുളം

പോത്തൻകോട് ടൗൺ, പുലിവീട് എന്നീ വാർഡുകളിലായി സ്ഥിതി ചെയ്യുന്നു, ആലപ്പാട് തോടിന്റെ ഉൽഭവസ്ഥാനമാണ് ഈ കുളം. പോത്തൻകോട് ജംഗ്ഷനിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഒഴുകിവന്ന ഈ കുളം മലിനമാക്കുന്നു. 10 സെന്റ്  വിസ്തൃതിയിൽ 5 മീറ്റർ അധികം ആഴത്തിലുള്ള കുളത്തിന് സംരക്ഷണ ഭിത്തിയുണ്ട്. കണിയാർകോണം വാറുവിളാകം പ്രദേശങ്ങളിലെ ആളുകൾ കൃഷിക്കും ജലസേചനത്തിനുമായി ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്.

മലിനജലവും മണ്ണും കുളത്തിൽ പതിക്കാതിരിക്കുവാനും ജനങ്ങളുടെ നിർത്തി ഈ കുളത്തിന് ചുറ്റുമതിൽ നിർമ്മിക്കുക എന്നത് വളരെ അത്യാവശ്യമാണ്. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ കുളം ഉപയോഗിക്കാവുന്നതാണ്.

  • മലയിൽ കോണം  ചിറ

പോത്തൻകോട് ടൗൺ വാർഡിൽ സ്ഥിതിചെയ്യുന്ന വളരെ വിസ്തൃതമായ ജലസമൃദ്ധമായ കുളമാണ്. കൃഷി, ജലസേചനം, കുടിവെള്ളം എന്നിവയ്ക്കായി പ്രദേശവാസികൾ ഈ കുളത്തെ ആശ്രയിച്ചിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടു വകയിരുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങളും മോടി  പിടിപ്പിക്കലും നടന്നുകൊണ്ടിരിക്കുന്നു. 20 സെന്റ് വിസ്തൃതിയിൽ 5 മീറ്റർ ആഴത്തിൽ വേനൽക്കാലത്ത് പോലും ജലസമൃദ്ധമാണ് ഈ കുളം.

കുളം വൃത്തിയാക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും വേണം. വൈകുന്നേരങ്ങളിൽ പൊതുജനങ്ങൾക്ക് വന്നിരിക്കുന്നതിനുള്ള ഒരിടമായി ഇതു മാറ്റാൻ കഴിയും ഭൂഗർഭ ജലവിതാനും നിലനിർത്തുന്നതിന് നിർണായക പങ്കുവഹിക്കുന്ന ഈ കുളം നീന്തൽ പരിശീലന കേന്ദ്രമായി വികസിപ്പിച്ചെടുക്കാവുന്നതാണ്.

  • മഠത്തിൽ കുളങ്ങര കുളം

പ്ലാമൂട് വാർഡിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ജലസേചനത്തിനും ആണ് പ്രധാനമായും ഈ കുളം ഉപയോഗിക്കുന്നത് സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട് 9 സെന്റ്  വിസ്തൃതിയിൽ 3.5 മീറ്റർ ആഴത്തിൽ വർഷം മുഴുവൻ ജലസമൃദ്ധമാണ് ഈ കുളം.ചുറ്റുമതിൽ കെട്ടി നീന്തൽ കുളമായോ അല്ലെങ്കിൽ കൃഷിക്കോ ഈ കുളം ഉപയോഗിക്കാവുന്നതാണ്.

  • മൈ പറമ്പിൽ കുളം

ജലസേചനത്തിനും  കൃഷിക്കും ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കുളമാണ്. പുല്ലും ചെടികളും വളർന്ന് മണ്ണും മൂടി നാശോന്മുഖമാണ് ഇന്നത്തെ അവസ്ഥ. നിലവിൽ ഒരു ആവശ്യങ്ങൾക്കും ഈ കുളം ഉപയോഗിക്കുന്നില്ല.

ഈ കുളം വീണ്ടെടുക്കേണ്ടതുണ്ട്. പായലും പുൽച്ചെടികളും ചെളിയും മാറ്റി കുളം വൃത്തിയാക്കണം കൂടാതെ സംരക്ഷണ ഭിത്തി നിർമ്മിക്കണം.

  • ചുറ്റിക്കര പാറക്കുളം

   പാറ ഖനനത്തിലൂടെ നിർമ്മിക്കപ്പെട്ടതാണ് ഈ കുളം. ഒരേക്കറിൽ കൂടുതൽ വിസ്തൃതിയിൽ 70 മീറ്റർ അധികം ആഴത്തിൽ ഉള്ള നീല ജലാശയമാണ്. അപകടകരമായ അവസ്ഥയിലാണ് ഈ കുളം കാണപ്പെടുന്നത് ചുറ്റുവേലി സ്ഥലങ്ങളിലും ഇല്ല. ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതി തുടങ്ങിയെങ്കിലും ഇപ്പോൾ പ്രവർത്തനക്ഷമമല്ല.

   ചെറുകിട കുടിവെള്ള പദ്ധതിക്കായി വികസിപ്പിക്കുവാൻ പറ്റുന്ന തരത്തിൽ ജലസമൃദ്ധമാണ്. നല്ല നിലയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതി നടപ്പിലാക്കിയാൽ പോത്തൻകോട് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും.

  • തെങ്ങനാംകോട് ചിറ

അയിരൂപ്പാറ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ കുളം തെറ്റിയാറിന്റെ തലക്കുളമാണ്. ജലസമൃദ്ധമാണ്. 11 സെന്റ് വിസ്തൃതിയിൽ 3 മീറ്റർ ആഴത്തിലുള്ള ഈ കുളം ജല സമൃദ്ധമാണ്. ചാരുംമൂട് പ്രദേശത്തെ കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാണ് ഈ കുളം. ചുറ്റും മരങ്ങൾ ഉള്ളതിനാൽ ഇലകൾ വീണ് കുളം വൃത്തികേട് ആകുവാൻ സാധ്യത കൂടുതലാണ്.

സംരക്ഷണഭിത്തി ഉണ്ടെങ്കിലും ചുറ്റുമതിൽ അത്യാവശ്യമാണ്. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ കുളം ഉപയോഗിക്കാവുന്നതാണ്.

  • കഴുത്തുംമൂട് കുളം

അരുപ്പാറ അവാർഡ് സ്ഥിതിചെയ്യുന്ന നാശോന്മുഖമായ അവസ്ഥയിലുള്ള ഒരു കുളമാണിത്. രണ്ട് സെന്റ്  വിസ്തൃതിയിൽ ഏകദേശം രണ്ട് മീറ്റർ ആഴമുണ്ട് മണ്ണ് വീണ് ഏറെക്കുറെ മികച്ചപ്പെട്ട നിലയിൽ പുല്ല് കയറി കിടക്കുകയാണ്. ഒരിക്കലും വറ്റാത്ത കുളം എന്നാണ് നാട്ടുകാർ പറയുന്നത്. തിപ്പില കോണം തേരുവിള പ്രദേശങ്ങൾക്ക് കൃഷിക്ക് ഈ കുളം സഹായകരമാകും.

പുല്ലും ചെളിയും മണ്ണും മാറ്റി കുളം വൃത്തിയാക്കണം. സംരക്ഷണഭിത്തി നിർമ്മിക്കണം. കൃഷി, ജലസേചനം എന്നിവയ്ക്ക് ഉപയോഗിക്കാം.

  • കാവിൽ കുളം

മേലേ വിള വാർഡിൽ സ്ഥിതിചെയ്യുന്ന വളരെ വൃത്തിയുള്ള ഒരു കുളമാണിത്. 5 സെന്റ്  വിസ്തൃതിയിൽ 5 മീറ്റർ ആഴമുള്ള ഈ കുളത്തിന് അടിവശം പാറയാണ്. കുടിവെള്ള ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. പാറയിടുക്കിൽ നിന്നും ശുദ്ധമായ നീരുറവയുണ്ട്. കുളത്തിന് സംരക്ഷണഭിത്തിയുണ്ട്.

കുടിവെള്ളത്തിനോ  മത്സ്യ കൃഷിക്കോ  ഈ കുളം ഉപയോഗിക്കാവുന്നതാണ്.

  • കുളപ്പാറ

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മേലേ വിള വാർഡിലും തിരുവനന്തപുരം കോർപ്പറേഷനിലെ കാട്ടായിക്കോണം ഡിവിഷനിലുമായി സ്ഥിതിയി ചെയ്യുന്ന ഈ കുളത്തിന്  രണ്ട് ഏക്കറോളം വിസ്തൃതിയും 30 മീറ്ററിൽ കൂടുതൽ ആഴവുമുണ്ട്.  ഈ നീല ജലാശയം പാറ ഖനനത്തിലൂടെ രൂപപ്പെട്ടതാണ്. സംരക്ഷണഭിത്തിയില്ല.

മാസ്റ്റർ പ്ലാൻ തയ്യാറാക്കി ചെറുകിട കുടിവെള്ള പദ്ധതി ഇവിടെ നടപ്പിലാക്കാവുന്നതാണ്.

കൈതപ്പുഴ കുളം

കാട്ടായിക്കോണം വാർഡിൽ സ്ഥിതിചെയ്യുന്ന കൃഷിക്കും ജലസേചനവുമായി ഉപയോഗിക്കുന്ന ഒരു കുളമാണിത്. നാല് സെന്റ് വിസ്തൃതിയിൽ മൂന്നു മീറ്റർ ആഴത്തിലുള്ളതാണ്. വേനലിലും ജലസമൃദ്ധമാണ്. നിലവിൽ വൃത്തിയാക്കിയിട്ടുണ്ട്.

ചുറ്റുവേലി കെട്ടി കുളം സംരക്ഷിക്കേണ്ടതുണ്ട് മത്സ്യകൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.

  • മോട്ടുകോണം ചിറ

കാട്ടായിക്കോണം വാർഡിൽ സ്ഥിതിചെയ്യുന്ന 25 സെന്റ് സ്ഥലത്ത് നാലു മീറ്റർ ആഴത്തിലുള്ളതാണ് ഈ കുളം ചുറ്റിലും കല്ലുകൊണ്ട് സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. മലിനജലം കുളത്തിൽ പതിക്കാതിരിക്കാൻ ഓട നിർമ്മിച്ചിട്ടുണ്ട്. കൃഷിക്കും ജലസേചനത്തിനും ആയി ഉപയോഗിക്കുന്നു ഈ പ്രദേശത്തെ ജല വിതാനം നിലനിർത്തുന്നതിന് ഈ കുളം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.

സംരക്ഷണഭിത്തി കെട്ടുകയും ചുറ്റിലും നടപ്പാത നിർമ്മിക്കുകയും വേണം. നല്ല ഒരു നീന്തൽ പരിശീലന കേന്ദ്രമായി ഈ കുളം മാറ്റിയെടുക്കുവാൻ കഴിയും.

  • കൂനയിൽ കുളം

കാട്ടായിക്കോണം വാർഡിൽ കൂനയിൽ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നു.  സംരക്ഷണഭിത്തി കല്ലുകെട്ടിയിട്ടുണ്ട്. പ്രധാനമായും കൃഷി, ജലസേചനം, നീന്തൽ എന്നിവക്കായി കുളം ഉപയോഗിക്കുന്നു. 3 സെന്റ് വിസ്തൃതിയിൽ 2.5 മീറ്റർ ആഴം ഉണ്ട്. സമീപത്തായി ഒരു നീരുറവ ഉണ്ട്. ഇത് കല്ലുപാകി സംരക്ഷിച്ചിട്ടുണ്ട്

ചുറ്റിലും സംരക്ഷണവേലി കെട്ടേണ്ടതുണ്ട്. മത്സ്യ കൃഷിക്ക് അനുയോജ്യമാണ് ഈ കുളം.

  • അരിയോട്ടുകോണം പാറക്കുളം

ഇടത്തറ വാർഡിൽ ഒന്നര ഏക്കർ വിസ്തൃതിയിൽ ഏകദേശം 50 മീറ്റർ കൂടുതൽ ആഴത്തിൽ പാറ ഖനനത്തിലൂടെ രൂപപ്പെട്ട നീല ജലാശയമാണ്. ഇത് സംരക്ഷണ വേലിയില്ല വേനൽക്കാലത്തും ജലസമൃദ്ധമാണ്.

ചുറ്റിലും വേലി കെട്ടേണ്ടതുണ്ട്. കുപ്പിവെള്ള നിർമ്മാണ പ്ലാന്റ്, ചെറുകിട കുടിവെള്ള പദ്ധതി എന്നിവ ഇവിടെ നടപ്പിലാക്കാവുന്നതാണ്.

  • കല്ലുവിള പാറക്കുളം

ഇടത്തറ വാർഡിൽ തെറ്റിയാറിന് സമീപത്തായി ഒരേക്കരിൽ കൂടുതൽ വിസ്തൃതിയിൽ 50 മീറ്റർ ആഴത്തിൽ പാറ ഖനനത്തിലൂടെ രൂപപ്പെട്ടതാണ് ഈ നീല ജലാശയം.  വേനൽക്കാലത്തും വെള്ളം ലഭ്യമാണ്.

ചുറ്റും സംരക്ഷണവേലി അത്യാവശ്യമാണ്. ചെറുകിട കുടിവെള്ള പദ്ധതികൾ ഇവിടെ നടപ്പിലാക്കാവുന്നതാണ്.

  • ഓടൂർ കുളം

കരൂർ വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ കുളമാണിത്. കരൂർ നീർച്ചാൽ ഇതിൽ വന്ന് ചേരുകയും അവിടെനിന്ന് തെറ്റിയാറിലേക്ക് പോവുകയും ചെയ്യുന്നു.  മൂന്നു സെന്റ് വിസ്തൃതിയിൽ രണ്ടു മീറ്റർ ആഴത്തിൽ സ്ഥിതി ചെയ്യുന്നു പായൽ കയറിയിട്ടുണ്ട്.

ചുറ്റുമതിൽ നിർമ്മിക്കണം. മത്സ്യകൃഷിക്ക് യോജിച്ച കുളമാണ്.

  • പതിപ്പള്ളി കോണം ചിറ

കരൂർ വാർഡിൽ സ്ഥിതി ചെയ്യുന്നു 12 സെന്റ് വിസ്തൃതിയിൽ നാലു മീറ്റർ ആഴത്തിൽ ഉള്ളതും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുള്ളതുമാണ് ഈ കുളം. വൃത്തിയുണ്ടെങ്കിലും നല്ല നിലയിലുള്ള ചെളിയുണ്ട്. താഴ്ന്ന പ്രദേശത്ത് ചെയ്യുന്നതിനാൽ മണ്ണും ചെളിവെള്ളവും കുളത്തിൽ ഇറങ്ങുന്നുണ്ട്. ഈ പ്രദേശത്തെ വില്ലാ പ്രോജക്ടുകൾ കുളത്തിന് ദോഷകരമായി ബാധിക്കുന്നുണ്ട് കൃഷിക്കും ജലവിതാനം നിലനിർത്തുന്നതിനും കുളം വളരെയേറെ പ്രാധാന്യമുള്ളതാണ്.

ചുറ്റുമതിൽ കെട്ടണം. മത്സ്യകൃഷിക്കോ നീന്തൽ കുളമായോ ഇത് ഉപയോഗിക്കാവുന്നതാണ്.

  • പണിമൂല കുളം

പണിമൂല വാർഡിൽ പണിമൂല ദേവീക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കുളത്തിന് 8 സെന്റ് വിസ്തൃതിയും നാലു മീറ്റർ ആഴവും ഉണ്ട്. ക്ഷേത്ര ആവശ്യങ്ങൾക്കും കൃഷിക്കും നീന്തൽ പരിശീലനത്തിനും ഈ കുളം ഉപയോഗിക്കുന്നു. ഒരിക്കലും വറ്റാത്ത ഒരു കുളമാണ്. 

നീന്തൽ പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • വടവുംകര കുളം

പണിമൂല വാർഡിൽ സ്ഥിതി ചെയ്യുന്നു കൃഷിക്കും ജലസേചനത്തിലുമായി ഉപയോഗിക്കുന്ന ഈ കുളത്തിന് 10 സെന്റ് വിസ്തൃതിയും മൂന്നു മീറ്റർ ആഴവും ഉണ്ട്. സംരക്ഷണഭിത്തിയുണ്ട്. പായലും ചെളിയും കയറിയ നിലയിലാണ്. വർഷം മുഴുവൻ ജല സമൃദ്ധമാണ്. കരൂർ പ്രദേശത്തെ കൃഷിക്ക് ഏറ്റവും അത്യന്താപേക്ഷിതമാണ് ഈ കുളം

മണ്ണും ചെളിയും കുളത്തിൽ ഇറങ്ങാതിരിക്കുന്നതിന് ചുറ്റുമതിൽ നിർമ്മിക്കണം. ചുറ്റിലും നടപ്പാത നിർമ്മിക്കുന്നത് നല്ലതായിരിക്കും. ഒരു നല്ല നീന്തൽ പരിശീലന കേന്ദ്രമായി ഈ കുളത്തെ വികസിപ്പിക്കാവുന്നതാണ്. മത്സ്യകൃഷിക്കും അനുയോജ്യമാണ്.

  • ചെറുനെല്ലിക്കോട് കുളം

          15 സെന്റിലായി ഉൾക്കൊള്ളുന്ന ചെറുനെല്ലിക്കോട് കുളം വറ്റാത്തതും പൊതു കുളവുമാണ്. സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്ന കുളം പായലുകൾ, ചപ്പുചവറുകൾ എന്നിവ നിറഞ്ഞതാണ്. കൃഷിക്കായി ഉപയോഗിക്കുന്ന കുളം കുടിക്കാൻ യോഗ്യമല്ലാത്ത നിലയിലാണ് കിടക്കുന്നത്.

കുളത്തിൽ നിന്ന് ചപ്പുചവറുകൾ, പായലുകൾ എന്നിവ നീക്കം ചെയ്ത് പടവുകൾ പണിത് സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്‌.

  • പിരിയോട്ടുക്കോണം ചിറകുളം

          8 സെന്റിലായി ഉൾക്കൊള്ളുന്ന പിരിയോട്ടുക്കോണം ചിറകുളം വറ്റാത്തതും പൊതു കുളവുമാണ്. മണ്ണറ തോട് വന്നു ചേരുന്ന കുളം ഉപയോഗ്യമല്ലാത്ത നിലയിലാണ്. സംരക്ഷണഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്ന കുളം ധാരാളം പാഴ്‍ച്ചെടികൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.

കുളത്തിൽ നിന്ന് ചെളി, പാഴ്‍ച്ചെടികൾ എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തി ഉയർത്തി കെട്ടി പടവുകൾ പണിത് കുളം വൃത്തിയാക്കി സംരക്ഷിച്ചാൽ കുടിക്കാനും കൃഷിക്കും ഉപയോഗിക്കാവുന്നതാണ്.

  • മണ്ണറക്കോണം ചെറുള്ളി കുളം

ചരിഞ്ഞ പ്രദേശമായ മണ്ണറയിൽ സ്ഥിതിചെയ്യുന്നു മണ്ണറക്കോണം ചെറുള്ളിക്കുളം വറ്റാത്തതും പൊതുകുളവുമാണ്. റോഡിലേയും ഓടയിലേയും മലിനജലം ഒഴുകി വന്നുചേരുന്ന കുളം നിറയെ പായലുകൾ നിറഞ്ഞതും കുടിക്കാൻ യോഗ്യമല്ലാത്ത നിലയിലുമാണ്. നിരവധി മദ്യപാനികളുടെ ശല്യം കാരണം കുളം നിറയെ കുപ്പി ചില്ലുകൾ, ചെളി എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു.

കുളത്തിൽ നിന്ന് ചെളി പുല്ല്, പായൽ കുപ്പിചില്ല് എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തി ഉയർത്തി കെട്ടുകയും പടവുകൾ പണിത് വൃത്തിയാക്കി സംരക്ഷിക്കുക. കുളത്തിനു ചുറ്റും ഓടകൾ നിർമ്മിച്ച് റോഡിൽ നിന്നും ഓടയിൽ നിന്നും വരുന്ന മലിനജലം ഓടയിൽ ഒഴുക്കി വിടുന്നതിലൂടെ മണ്ണറക്കോണം ചെറുള്ളി കുളം ഒരു നീന്തൽ കുളമാക്കി മാറ്റാൻ കഴിയുന്നു.

  • ആനക്കോട് ക്ഷേത്രക്കുളം

12 സെന്റിലായി ഉൾക്കൊള്ളുന്ന ആനക്കോട് ക്ഷേത്രകുളം ക്ഷേത്രത്തിനുമുൻ വശത്തായി സ്ഥിതി ചെയ്യുന്നു. ക്ഷേത്രാവശ്യങ്ങൾക്കായുള്ള കുളം പായൽ, പുല്ല് എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നു. സംരക്ഷണഭിത്തി ഇല്ലാത്ത കുളം വറ്റാത്തതും പൊതുകുളവുമാണ്.

കുളത്തിൽ നിന്ന് പുല്ല്, പായൽ, ചെളി എന്നിവ നീക്കം ചെയ്ത് സംരക്ഷണഭിത്തി, പടവുകൾ പണിത് കുളം വൃത്തിയാക്കി സംരക്ഷിക്കുക.

  • നാറായണത്തുകുളം

മഞ്ഞമല വാർഡിലെ പൊതുകുളവും വറ്റാത്തതുമായ നാറായണത്തുകുളം ഉപയോഗ്യമല്ലാത്ത നിലയിലാണ്. 10 സെന്റിൽ ഉൾക്കൊളളുന്ന കുളം കാടുപിടിച്ചതും സംരക്ഷണഭിത്തിയുള്ളതും ചെളി നിറഞ്ഞതുമാണ്. 8 മീറ്റർ ആഴമുള്ള കുളം കുടിവെള്ളത്തിന് യോഗൃമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

      കുളത്തിൽ നിന്ന് കാടുവെട്ടി തെളിക്കുക, പായൽ, ചെളി എന്നിവ നീക്കം ചെയ്യുക, സംരക്ഷണഭിത്തി കെട്ടുക, പടവുകൾ പണിയുക എന്നീ പ്രക്രിയകളിലൂടെ കുളം വൃത്തിയാക്കി സംരക്ഷിക്കുക.

  • ചേരൂർക്കുളം

4 സെന്റിലായി ഉൾക്കൊള്ളുന്ന ചേരൂർക്കുളം വറ്റാത്തതും പൊതുകുളവുമാണ്. മുളവിളാകം തോട് കടന്നു പോകുന്ന കുളം പുല്ല്, ചെളി, ധാരാളം കാട്ടുചെടികൾ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു. സംരക്ഷണഭിത്തിയില്ലാത്ത കുളം പരിസരവാസികൾ കൃഷിക്കായി ഉപയോഗിക്കുന്നു.

കുളത്തിൽ നിന്ന് പായൽ, പുല്ല്, കാട്ടുചെടികൾ, ചെളി എന്നിവ നീക്കം ചെയ്ത് സംരക്ഷണ ഭിത്തിയും പടവുകളും പണിത് കുളം വൃത്തിയാക്കി വീതി കൂട്ടി സംരക്ഷിച്ചാൽ കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണ്.

  • പഴവൂർക്കോണം ചിറകുളം

8 സെന്റിലായി ഉൾക്കൊള്ളുന്ന പഴവൂർക്കോണം ചിറകുളം വറ്റാത്തതും പൊതുകുളവുമാണ്. ഉപയോഗശൂന്യമായ കുളം അശുദ്ധജലം നിറഞ്ഞതും വൃത്തിയില്ലാത്തതുമാണ്. 8 മീറ്റർ ആഴമുള്ള കുളം ചപ്പുചവർ, പുല്ല്, കാട്ടുചെടി, പായൽ, ചെളി എന്നിവ കൊണ്ട് നിറഞ്ഞതും ഒരു വശം സംരക്ഷണഭിത്തിയില്ലാത്തതുമാണ്.

കുളത്തിൽ നിന്ന് പായൽ, ചപ്പുചവറ് ,കാട്ടുചെടി, പുല്ല്, ചെളി എന്നിവ നീക്കം ചെയ്ത് ഒരു വശം സംരക്ഷണഭിത്തിയും പടവുകളും പണിത് കുളം വൃത്തിയാക്കി സംരക്ഷിക്കുക.

  • ഖബറടികുളം

ഖബറടി / കരിക്കച്ചിറ/ കല്ലൂർചിറ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന പൊതുകുളം നിലവിൽ വറ്റാത്തതും ശുദ്ധജലവുമാണ്. സംരക്ഷണഭിത്തികൊണ്ടും പടവുകൾ കൊണ്ടും സംരക്ഷിച്ചിരിക്കുന്ന കുളം പരിസരവാസികൾ കുടിക്കാനായി ഉപയോഗിക്കുന്നു. 50 സെന്റ് വരുന്ന കുളം വൃത്തിയുള്ളതും സമീപത്തായി ഒരു പൊതുകിണറുള്ളതുമാണ്.

കുളം ആഴം കൂട്ടി സംരക്ഷിച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാവുന്നതാണ്.

  • വേട്ടംമ്പള്ളിക്കോണം വലിയകുളം

          കല്ലുവെട്ടി വാർഡിലെ നീന്തൽക്കുളമായ വേട്ടംമ്പള്ളിക്കോണം വലിയകുളം വറ്റാത്തതും പായലുകൾ നിറഞ്ഞതുമാണ്. സംരക്ഷണഭിത്തികൊണ്ടും പടവുകൾ കൊണ്ടും സംരക്ഷിച്ചിരിക്കുന്ന കുളം 6 സെന്റിലായി ഉൾകൊളളുന്നു. നിരവധി നീന്തൽ പരിശീലനം നൽകുന്ന കുളം 8 മീറ്റർ ആഴമുള്ളതാണ്.

        പൊതുകളത്തിലെ പായലുകൾ നീക്കം ചെയ്ത് ആഴം കൂട്ടി കുളം സംരക്ഷിക്കുക.

  • വേട്ടംമ്പളളിക്കോണം ചെറിയകുളം

വേട്ടംമ്പള്ളിക്കോണം ചെറിയകുളം വറ്റാത്തതും കൃഷിക്കുപയാഗിക്കുന്നതുമാണ്. 4 സെന്റിൽ ഉൾക്കൊള്ളുന്ന പൊതുകുളം നിലവിൽ പായലുകൾ നിറഞ്ഞതും സംരക്ഷണഭിത്തിയില്ലാത്തതുമാണ്.

റോഡിനോട് ചേർന്ന് കിടക്കുന്ന കുളം സംരക്ഷണഭിത്തിയും പടവുകളും പണിത് സംരക്ഷിക്കുക. കുളത്തിലെ പായൽ, ചെളി എന്നിവ നീക്കം ചെയ്ത് വൃത്തിയാക്കി സംരക്ഷിച്ചാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാവുന്നതാണ്‌.

  • ചക്കംവിളാകം കുളം

വേങ്ങോട് വാർഡിലെ ഒരേയൊരുകുളമായ ചക്കംവിളാകം കുളം 4 സെന്റിൽ ഉൾക്കൊള്ളുന്നു. പായലുകൾ കൊണ്ട് നിറഞ്ഞ കുളം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സംരക്ഷണഭിത്തികൊണ്ട് സംരക്ഷിച്ചിരിക്കുന്ന കുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു. 8 മീറ്റർ ആഴമുള്ള കുളം വറ്റാത്തതും പൊതുകുളവുമാണ്.

കുളത്തിലെ ചെളി, പായൽ എന്നിവ നീക്കം ചെയ്ത് ആഴം കൂട്ടി പടവുകൾ പണിത് കുളം സംരക്ഷിക്കുക.

പദ്ധതി പ്രദേശത്ത് അവലംബിക്കാവുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങൾ


അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ തമ്മിലുള്ള സ്വാഭാവികമായ ബന്ധം നിലനിർത്തേണ്ടത് സുസ്ഥിരമായ വികസനത്തിന് അത്യാവശ്യമാണ്. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥ പരിപാലിക്കപ്പെടേണ്ടതാണ്. ഈ അവസ്ഥക്ക് കോട്ടം തട്ടുമ്പോഴാണ് മഹാ മാരികളും പ്രകൃതിക്ഷോഭങ്ങളും പൊട്ടിപുറപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും പൊതുവായ ഭൂപ്രകൃതി, ചരിവ്, നിലവിലുള്ള ഭൂവിനിയോഗ രീതികൾ, ജലവിഭവങ്ങൾ എന്നിവയെ സമഗ്രമായ പഠനത്തിന് വിധേയമാക്കി ശാസ്ത്രീയമായ അടിത്തറയോടെ വേണം പ്രദേശത്തെ ജലവും, അഥവാ ജല സമ്പത്തും പരിപാലിക്കപ്പെടേണ്ടത്.

ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിലെ ഭൂപ്രകൃതി, മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ച് പദ്ധതി പ്രദേശത്ത് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി നടത്താവുന്ന ചില ഇടപെടലുകൾ ചുവടെ ക്കൊടുക്കുന്നു. ഭൂപടത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.  

ഭൂവിനിയോഗത്തിൽ നിർദേശിക്കുന്ന ഇടപെടലുകൾ

ഓരോ പ്രദേശത്തേയും ഭൂമിയുടെ സ്വഭാവത്തിനും നിലനിൽക്കുന്ന പ്രകൃതി വിഭവങ്ങളുടെ ലഭ്യതയ്ക്കും കാർഷിക പാരിസ്ഥിതിക അവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കോണ്ടൂർ കയ്യാലകൾ (Contour Bunds) നിർമ്മിക്കൽ, കാർഷിക കുളങ്ങളുടെ (Farm Ponds) നിർമ്മാണം, മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting), സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches) തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കോണ്ടൂർ കയ്യാല നിർമ്മാണം

മൺകയ്യാല (മണ്ണ് കൊണ്ട്)  നിർമ്മാണം, കല്ലുകയ്യാല (കല്ല് കൊണ്ട്) നിർമ്മാണം എന്നിവ ഇതിൽപ്പെടുന്നു. ഉപരിതല ഒഴുക്കിനെ തടയാൻ പറമ്പുകളിൽ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ നിർമ്മിക്കുന്ന തടസ്സങ്ങളാണിവ. മൺകയ്യാലകൾ, തിരണകൾ, കയ്യാലമാടൽ, കൊള്ള് എന്നിങ്ങനെ പ്രാദേശികമായി വിവിധ പേരുകൾ ഇവയ്ക്കുണ്ട്. മണ്ണിളക്കുമ്പോൾ ലഭിക്കുന്ന ലാറ്ററൈറ്റ് (ഉരുളൻ കല്ലുകൾ) കല്ലുകൾ ലഭ്യമായ മലയോര മേഖലകളിൽ നിർമ്മിക്കുന്ന കല്ലുകയ്യാലകളും കോണ്ടൂർ വരമ്പുകളുടെ ഗണത്തിൽ വരും. കേരളീയ സാഹചര്യങ്ങളിൽ മൺകയ്യാലകൾ പൊതുവെ 12 ശതമാനം വരെ ചരിവുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമാണ്. ഇവയ്ക്ക് മുകളിൽ പുല്ല്, കൈത (Pineapple) എന്നിവ വച്ചുപിടിപ്പിച്ച് ബലവത്താക്കാവുന്നതാണ്. മുഴുവൻ കൃഷിയിടവും ചരിവിനു കുറുകെ നിർമ്മിക്കുന്ന മൺ വരമ്പുകളാൽ ഖണ്ഡങ്ങളാക്കി തിരിച്ച് ഇടവരമ്പുകളും തീർത്ത് വീഴുന്ന മഴ വെള്ളം കയ്യാലകൾക്കിടയിൽ തന്നെ സംഭരിക്കുന്നു. കോണ്ടൂർ വരമ്പുകളും ഇടവരമ്പുകളും തീർത്തുകഴിയുമ്പോൾ ഇവ ഓരോന്നും ഒരു സൂക്ഷ്മ വൃഷ്ടിത്തടം (Micro catchement) പോലെ ജലം മണ്ണിൽ ശേഖരിച്ച് ഭൂജല പോഷണത്തിന് സഹായിക്കുന്നു. അങ്ങനെ പറമ്പുകളിൽ ജലാംശം വർദ്ധിപ്പിക്കുന്നതോടൊപ്പം കുളങ്ങളിലും കിണറുകളിലും വേനൽക്കാലത്ത് ജലസമൃദ്ധി ഉറപ്പുവരുത്താനും ഇവ സഹായിക്കുന്നു.

ചെറുകിട കർഷകർ ഉദ്ദേശ സമോച്ച രേഖ അടിസ്ഥാനമാക്കി മണ്ണ് കയ്യാലകൾ നിർമിച്ചു വരുന്നു. എങ്കിലും ഇവയുടെ നിർമ്മാണത്തിൽ ചില സാങ്കേതികതകളുണ്ട്. രണ്ട് കയ്യാലകൾ തമ്മിലുള്ള അകലം കണക്കാക്കുന്നത് ലംബ അകലം (Vertical interval) ഉപയോഗിച്ചാണ് VI= 0.3 (S/3 +2 )എന്ന ഈ സൂത്രവാക്യത്തിൽ 'S’ എന്നത് പറമ്പിന്റെ ചരിവും VI ലംബ അകലവുമാണ് ഉദാഹരണമായി 6% ചരിവുള്ള ഭൂമിയിൽ കയ്യാലകൾ തമ്മിലുള്ള ലംബ അകലം [0.3 (6/3+2) = 1.2 മീറ്റർ ആയിരിക്കും.

മൺവരമ്പുകൾക്ക് 60 മുതൽ 90 സെന്റിമീറ്റർ വരെ ഉയരം നൽകിവരുന്നു. കാലവർഷത്തിൽ, പ്രത്യേകിച്ചും കളിമണ്ണിന്റെ അംശം കൂടുതലുള്ള മൺതരങ്ങളിൽ, വരമ്പുകൾക്ക് നാശമുണ്ടാകാത വിധം അധിക ജലം ഒഴുക്കിക്കളയാനുള്ള സംവിധാനം നൽകാവുന്നതാണ്.

12 ശതമാനത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ മൺകയ്യാലകൾക്ക് കൂടുതൽ ബലം ലഭിക്കുവാൻ പുരയിടങ്ങളിൽ മണ്ണിളക്കുമ്പോൾ ലഭ്യമായ കല്ലുപയോഗിക്കുന്നു. കല്ലുകയ്യാലകൾ എന്ന് വിളിക്കുന്ന ഇത്തരം നിർമ്മിതികൾ കേരളത്തിലെ കർഷകർക്കിടയിൽ ഏറെ സ്വീകാര്യമാണ് മണ്ണിളക്കുമ്പോൾ കല്ല് കൂടുതലുള്ള കൃഷി ഭൂമികളിൽ 12 % ത്തിൽ താഴെ ചരിവ് ഉള്ളപ്പോൾ പോലും കല്ല് കയ്യാലകൾ നിർമ്മിച്ചുവരുന്നു. ദീർഘകാലം കേടുപാടുകളില്ലാതെ നിലനിൽക്കുന്നതും പറമ്പുകളിൽ നിന്നും കല്ലൊഴിവായിക്കിട്ടുന്നതുമെല്ലാം ഇതിനു കാരണമാണ്. മൺ കയ്യാലകളുടെ അകലം ക്രമീകരണത്തിനുപയോഗിക്കുന്ന സൂത്രവാക്യം തന്നെ കല്ലുകയാലകൾക്കും ഉപയോഗിക്കാവുന്നതാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ കയ്യാലകൾ നിർമ്മിക്കുമ്പോൾ സുരക്ഷിതമായ നീർവാർച്ച ഉറപ്പാക്കുകയും, നീർച്ചാലുകൾക്ക് തടസ്സമുണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

51, 186, 187, 188, 179, 124, 398, 123, 122, 397, 363, 210, 23, 24, 22, 89, 88, 87, 53 മുതലായ സർവെ നമ്പറുകളിൽ മൺ കയ്യാലകൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്. 

കാർഷിക കുളം

ഉപരിതലപ്രവാഹം ശേഖരിക്കാനുതകുന്ന കുളങ്ങൾ ഭൂഗർഭജലവിതാനം ഉയർത്തുന്നതിന് അനിവാര്യമാണ്. കൃഷിയാവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കുളങ്ങളുടെ പുനരുദ്ധാരണവും പുതിയ ജലസ്രോതസ്സുകളുടെ വികസനവും ആവശ്യമാണ്. ഇതു വഴി ഭൂജലസ്രോതസ്സിന്മേലുളള ആശ്രയത്വം കുറയുകയും വേനൽക്കാലത്ത് കൂടുതൽ ജലം ലഭ്യമാകുകയും ചെയ്യും.

123, 87, 116, 94, 127, 9, 369, 265, 11 മുതലായ സർവെ നമ്പറുകളിൽ കാർഷിക കുളങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്. 

മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting)

മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ പി.വി.സി പാത്തികളിലൂടെ ഒഴുക്കി സംഭരണികളിലേക്കോ കിണറുകളിലേക്കോ മണ്ണിലേക്ക് ഊർന്ന്  ഇറങ്ങുന്നതിനായോ ഉള്ള സംവിധാനം ഒരുക്കന്നത് വഴി ഭൂഗർഭ ജല സ്രോതസ്സ് വർധിപ്പിക്കാവുന്നതാണ്.

ഫെറോ സിമെന്റ് സംഭരണി: ടാങ്കുകളിൽ ശേഖരിച്ച് നേരിട്ട് ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്. 15000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ഫെറോ സിമന്റ് ടാങ്ക് നിർമ്മിച്ചാൽ 4 പേരടങ്ങുന്ന കുടുംബത്തിന് 4 മാസം വരെ പാചകാവശ്യങ്ങൾക്കുള്ള വെള്ളം 1000 ചതുരശ്ര അടി മേൽക്കൂര വിസ്തീർണ്ണത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്.

കിണർ റീചാർജ്ജിംങ്: മഴയുള്ള സമയത്ത് മേൽക്കുരയിൽ നിന്നും മഴവെള്ളം പാത്തികളിൽകൂടി ശേഖരിച്ച് കിണറിന് മുകൾ വശത്തായി എടുത്ത കുഴികളിലേയ്‌ക്കോ, അല്ലെങ്കിൽ ഫിൽറ്റർ വഴി നേരിട്ടു കിണറിലേ‌ക്കോ ഇറക്കുന്ന രീതിയാണ് ഇത്. വേനൽക്കാലത്ത് ജലലഭ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകൾ ശക്തി പ്പെടുത്തുവാനും ഈ മാർഗ്ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴൽക്കിണറുകളും ഇപ്രകാരം മഴവെള്ളം ഭൂജലത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകൾ എത്തി തുടങ്ങും.

പൊതു സ്ഥാപനങ്ങളിലും മറ്റും  സ്ഥല ലഭ്യത/അനുയോജ്യത എന്നിവ അനുസരിച്ച് കൃത്രിമ ഭൂജല പോഷണം ചെയ്യാവുന്നതാണ്. ഭൂപടത്തിൽ  ചിത്രീകരണം നൽകിയിട്ടുണ്ട്.   

സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches)

വ്യത്യസ്‌തമായ ചരിവുള്ള സാഹചര്യങ്ങളിൽ (8-33%) ഇത് അഭികാമ്യമാണ്. ഈ സാഹചര്യത്തിൽ, കിടങ്ങിന്റെ നീളം ചെറുതായി സൂക്ഷിക്കുന്നു, അതായത് 2-3 മീറ്റർ, വരികൾ തമ്മിലുള്ള അകലം 3-5 മീറ്റർ വരെ വ്യത്യാസപ്പെടുന്നു. ഭൂപ്രകൃതിയുള്ള മലയോര പ്രദേശങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്.

1, 121, 17, 35, 19, 21, 24, 30, 29, 33, 30, 32, 34, 36, 69, 28, 67, 70, 71 മുതലായ സർവെ നമ്പറുകളിൽ സ്റ്റാഗേർഡ് ട്രെഞ്ചുകൾ ചെയ്യാവുന്നതാണ്.  

നീർച്ചാലുകളും ജലാശയങ്ങളിലും നിർദേശിക്കുന്ന ഇടപെടലുകൾ

പ്രദേശത്തെ നീരൊഴുക്കിന്റെ വേഗത നിയന്ത്രിക്കുന്നതിനും, സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതുമായ വിവിധതരം പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചെയ്യാവുന്ന പ്രവർത്തികളുടെ വിവരം തോടിന്റെ പേര്, സർവെ നമ്പർ എന്നിവ സഹിതം ചുവടെക്കൊടുത്തിട്ടുണ്ട്.   

ബ്രഷ് വുഡ് തടയണകൾ

നീരൊഴുക്ക് ശക്തിയാർജ്ജിക്കുന്ന ഇടങ്ങളിൽ ഇത്തരം തടയണകൾ നിർമ്മിക്കാം. ചാലിനു കുറുകെ നിരകളായി തളിർക്കുന്ന മരക്കുറ്റികൾ നടുകയും അവയ്ക്കിടയിൽ ചുള്ളി കമ്പുകൾ, മരച്ചില്ലകൾ, വള്ളിപ്പടർപ്പ് തുടങ്ങിയവ നിറച്ച് കെട്ടി ബലപ്പെടുത്തിയുമാണ് ബ്രഷ് വുഡ് തടയണകൾ ഉണ്ടാക്കുന്നത്. മരക്കുറ്റികൾ ക്രമേണ തളിർത്ത് തടയണകൾ ബലപ്പെടുകയും, നീരൊഴുക്കിന്റെ വേഗത കുറച്ച് മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു.

ആലപ്പാട് തോട് തോടിലും (സർവെ നമ്പർ 117, 282), എടത്തറ തോട് (സർവെ നമ്പർ 166) മൂഴിനട തോട് (സർവെ നമ്പർ 171) മുതലായവ ബ്രഷ് വുഡ് തടയണകൾ ചെയ്യാവുന്ന തോടുകളിൽ   ചിലതാണ്.

ഗാബിയൻ ചെക്ക്ഡാം

നിശ്ചിത കട്ടിയുള്ള വേലിക്കമ്പി കൊണ്ട് തയ്യാറാക്കിയ ബോക്‌സുകൾക്കുള്ളിൽ കല്ലുകൾ നിറച്ച് നിർമ്മിക്കുന്ന തടയണകളാണിവ. കമ്പികൾ ഉപയോഗിക്കുന്നതിനാൽ പാറകൾ ഇളകാതിരിക്കുകയും, ദീർഘകാലം നിലനിൽ ക്കുകയും ചെയ്യും. ഉദാ: ശാസ്താംകോണം തോട് (സർവെ നമ്പർ 361).