പദ്ധതിക്ക് ‘സജലം’ എന്ന് നാമകരണം ചെയ്യുകയുണ്ടായി. ‘സജലം’ ജലവിഭവ പരിപാലന പദ്ധതി (വാട്ടർ റിസോഴ്സ് മാനേജ്‌മെന്റ് ആൻഡ് കൺസർവേഷൻ പ്ലാൻ ഫോർ സെമി ക്രിട്ടിക്കൽ ബ്ലോക്സ്) തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ബ്ലോക്കിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് 08/07/2024 ന് സംഘടിപ്പിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹരിപ്രസാദ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭൂവിനിയോഗ കമ്മീഷണർ ശ്രീമതി യാസ്മിൻ എൽ റഷീദ് പദ്ധതി വിശദീകരണം നടത്തി. പദ്ധതിയെക്കുറിച്ചും, പദ്ധതിയുടെ ഉദ്ഘാടനം, തുടർ നടപടികൾ എന്നിവയെ സംബന്ധിച്ചും ആലോചനാ യോഗത്തിൽ ചർച്ച നടന്നു. പോത്തൻകോട് ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ/ സെക്രട്ടറിമാർ/പ്രതിനിധികൾ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗംങ്ങൾ, പോത്തൻകോട് ബി.ഡി.ഒ. എന്നിവർ സന്നിഹിതരായിരുന്നു. ഭൂവിനിയോഗ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീമതി ടീന ഭാസ്കരൻ, സ്പെഷ്യലിസ്റ്റ് (സോയിൽ സയൻസ്) ഡോ. അരുൺജിത്ത് പി., എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
