കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ് സെമിക്രിട്ടിക്കൽ ബ്ലോക്കുകൾക്കായി നടപ്പിലാക്കുന്ന ‘സജലം’ ജലവിഭവ പരിപാലന പദ്ധതിയുടെ ഉദ്‌ഘാടനം 2024 ആഗസ്റ്റ് 22 ന് കഠിനംകുളം ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു. ബഹു. ചിറയിൻകീഴ്  എം.എൽ.എ ശ്രീ. വി ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണും പ്രമുഖ നടനും എഴുത്തുകാരനുമായ ശ്രീ. പ്രേംകുമാർ മുഖ്യ അതിഥിയായി. സജലം പദ്ധതിയുടെ ലോഗോ ബഹു.  എം.എൽ.എ ശ്രീ. വി. ശശി  പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഹരി പ്രസാദിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഭൂവിനിയോഗ കമ്മീഷണർ ശ്രീമതി യാസ്മിൻ എൽ റഷീദ് സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ് നടപ്പിലാക്കുന്ന പ്രകൃതി വിഭവ ബോധവത്കരണ പരിപാടിയായ ‘തളിർ’ ന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി തയ്യാറാക്കിയ പോസ്റ്ററുകൾ ശ്രീ. പ്രേംകുമാർ അധ്യാപകർക്ക് നൽകി. ചടങ്ങിൽ കഠിനംകുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. അജിത അനി, അഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആർ. അനിൽ എന്നിവർ സംസാരിച്ചു. ഭൂവിനിയോഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (അഗ്രി) ശ്രീ. അജി എസ്., നന്ദിയും അർപ്പിച്ചു.